/kalakaumudi/media/media_files/2025/09/27/jaishankarr-2025-09-27-11-05-53.jpg)
വാഷിം​ഗ്ടൺ: യുഎൻ പൊതുസഭയിൽ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ ഇന്ന് ഇന്ത്യൻ സമയം രാത്രി പത്തരയോടെ പ്രസംഗിക്കും.
പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ഉയർത്തിയ ആരോപണങ്ങൾക്ക് ഇന്ത്യ മറുപടി നൽകിയേക്കും.
ഊർജസുരക്ഷ, ഭീകരവാദം, ഗ്ലോബൽ സൗത്ത് തുടങ്ങിയ വിഷയങ്ങളും പ്രസംഗത്തിൽ ഉൾപ്പെടുത്തിയേക്കും.
റഷ്യ, ജർമനി, യുഎഇ, സൗദി അറേബ്യ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളും ഇന്ന് പൊതുസഭയിൽ പ്രസം​ഗിക്കും.
ഊര്‍ജ സുരക്ഷയെക്കുറിച്ച് എസ് ജയശങ്കര്‍ നിലപാട് വ്യക്തമാക്കും. ഊര്‍ജ സുരക്ഷ ഓരോ രാജ്യത്തിന്‍റെയും ദേശീയ താത്പര്യമാണ്. അതിൽ മറ്റ് രാജ്യങ്ങള്‍ കൈ കടത്തുന്നത് ഇരട്ടത്താപ്പാണ് എന്നായിരിക്കും അദ്ദേഹം പറയുക എന്നാണ് ലഭിക്കുന്ന സൂചനകള്‍
അതുപോലെ തന്നെ റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങള്‍ക്കും ഇന്ത്യ മറുപടി പറഞ്ഞേക്കുമെന്നാണ് സൂചന.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
