ചബഹാര്‍ തുറമുഖം ഇന്ത്യയ്‌ക്കെന്ന് ഇറാന്‍

ഉഭയകക്ഷി ധാരണയുമായി ബന്ധപ്പെട്ട് കേന്ദ്ര ഷിപ്പിംഗ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ ഇറാനിലെത്തിയാണ് കരാര്‍ ഒപ്പുവച്ചരിക്കുന്നത്. ഇറാനെതിരായ യുഎസ് ഉപരോധം തുറമുഖത്തിന്റെ വികസനം മന്ദഗതിയിലാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയുടെ സാധ്യതകള്‍ തെളിഞ്ഞത്.

author-image
Rajesh T L
New Update
ppp

chabahar port

Listen to this article
0.75x1x1.5x
00:00/ 00:00

ടെഹ്‌റാന്‍: ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ ജനപ്രീതിയും വിശ്വാസ്യതയും വേഗത്തില്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യമാണ് നിലവിലുള്ളത്. അമേരിക്കയെയും ഫ്രാന്‍സിനെയും റഷ്യയെയുമൊക്കെ മറികടന്ന് ഇന്ന് പ്രതിരോധ ആയുധ ഇറക്കുമതിക്ക് ഉള്‍പ്പെടെ അറബ്, ആഫ്രിക്കന്‍ രാഷ്ട്രങ്ങള്‍ ആശ്രയിക്കുന്നത് ഇന്ത്യയെയാണ്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ 60,000 കോടി രൂപയോളം വരുന്ന പ്രതിരോധ ആയുധ കരാറുമായാണ് വിവിധ അറബ്, ആഫ്രിക്കന്‍ രാജ്യങ്ങളുമായി ഇന്ത്യ കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.

ഇപ്പോഴിതാ ചൈനയെയും പാകിസ്ഥാനെയുമൊക്കെ ചൊടിപ്പിക്കുന്ന വാര്‍ത്തയും പുറത്തുവരികയാണ്. തന്ത്രപ്രധാനമായ ചബഹാര്‍ തുറമുഖത്തിന്റെ പ്രവര്‍ത്തനം ഇന്ത്യയേറ്റെടുത്തിരിക്കുകയാണ്.  ഇതുമായി ബന്ധപ്പെട്ട ഉടമ്പടിയില്‍ ഇരു രാജ്യങ്ങളും ഒപ്പുവച്ചുകഴിഞ്ഞു. അടുത്ത പത്ത് വര്‍ഷം ഇന്ത്യന്‍ കരങ്ങളിലായിരിക്കും തുറമുഖത്തിന്റെ നിയന്ത്രണം.

ഉഭയകക്ഷി ധാരണയുമായി ബന്ധപ്പെട്ട് കേന്ദ്ര ഷിപ്പിംഗ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ ഇറാനിലെത്തിയാണ് കരാര്‍ ഒപ്പുവച്ചരിക്കുന്നത്. ഇറാനെതിരായ യുഎസ് ഉപരോധം തുറമുഖത്തിന്റെ വികസനം മന്ദഗതിയിലാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയുടെ സാധ്യതകള്‍ തെളിഞ്ഞത്.

ഉപരോധത്തെ മറികടന്ന് തുറമുഖത്തിന്റെ വികനത്തിന് സഹകരിച്ച ഏക വിദേശ രാജ്യം ഇന്ത്യയാണ്. തുറമുഖം ഇന്ത്യ ഏറ്റെടുക്കുന്നത് ചൈനയ്ക്ക് കനത്ത തിരിച്ചടിയാകും. പാകിസ്ഥാനിലെ ഗ്വാദര്‍ തുറമുഖത്തിന്റെ വികസനം ചൈന ഏറ്റെടുത്തത് അറബിക്കടലില്‍ സാന്നിദ്ധ്യം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ്. ചൈന- പാക് സാമ്പത്തിക ഇടനാഴിയേയും അറബിക്കടലില്‍ ചൈനയുടെ സാന്നിദ്ധ്യത്തേയും  നേരിടാന്‍ ചബഹാര്‍ തുറമുഖം ഇന്ത്യയ്ക്ക് ഗുണം ചെയ്യും. ചബഹാര്‍ തുറമുഖത്ത് നിന്ന് 72 കിലോമീറ്റര്‍ അകലെയാണ് ഗ്വാദര്‍ തുറമുഖം.

ഇന്ത്യ, ഇറാന്‍, അഫ്ഗാനിസ്ഥാന്‍, ഉസ്ബക്കിസ്ഥാന്‍ തുടങ്ങിയ കോമണ്‍വെല്‍ത്ത് രാജ്യങ്ങള്‍ക്ക് പരസ്പരം ബന്ധപ്പെടുന്നതിന് അനുയോജ്യമായ നയതന്ത്ര സ്ഥലത്താണ് ചബഹാര്‍ തുറമുഖം സ്ഥിതി ചെയ്യുന്നത്. ഒമാന്‍ കടലിടുക്കില്‍, ഇറാന്‍-പാകിസ്ഥന്‍ അതിര്‍ത്തിയിലാണ് തുറമുഖത്തിന്റെ സ്ഥാനം.

തുറമുഖ വികസനത്തിനായി 500 മില്യന്‍ ഡോളറാണ്  ഇന്ത്യ നിക്ഷേപിക്കുന്നത്. പുറമെ, തുറമുഖത്തിലെ സ്വതന്ത്ര വ്യാപാര മേഖലയില്‍ ലക്ഷം കോടി രൂപയുടെ നിക്ഷേപവും നടത്താന്‍ പദ്ധതി തയാറാക്കിയിട്ടുണ്ട്. തെക്ക് കിഴക്കന്‍ ഇറാനിലെ ചാബഹാര്‍ തുറമുഖത്തുനിന്നും ഗുജറാത്തിലേക്കുള്ള ദൂരം മുംബൈയില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്കുള്ളതിനേക്കാള്‍ കുറവാണ്. പുരാതന കാലം മുതല്‍ക്കേ വാണിജ്യത്തിന് പേരുകേട്ട ഈ തുറമുഖത്തിന്റെ മാസ്റ്റര്‍ പ്ളാന്‍ 70കളില്‍തന്നെ തയാറാക്കിയിരുന്നു. തുറമുഖത്തുനിന്നും ഇറാന്‍ വഴി അഫ്ഗാനിസ്ഥാനിലേക്കത്തൊം. ഇറാന്‍ അതിര്‍ത്തിയില്‍നിന്നും അഫ്ഗാനിസ്ഥാനിലെ സറഞ്ജിലേക്കുള്ള സറഞ്ച്-ദലറം റോഡിന്റെ നിര്‍മ്മാണം ഇന്ത്യ 2009ല്‍ പൂര്‍ത്തീകരിച്ചിരുന്നു.

chabaharport