സഹകരണം ശക്തമാക്കാനും തീവ്രവാദം ചെറുക്കുന്നതിനും വേണ്ടി ഇന്ത്യ-യുഎഇ ധാരണ

തീവ്രവാദവിരുദ്ധ പ്രവർത്തനങ്ങളിൽ കൈകോർക്കാനും രഹസ്യാന്വേഷണ ഏജൻസികൾ തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്താനും തീരുമാനിക്കുകയും ചെയ്തു .സാംസ്‌കാരിക സാമൂഹിക മേഖലകളിലെ ബന്ധങ്ങളും സഹകരണവും വർധിപ്പിക്കും.

author-image
Devina
New Update
koodikazhcha


അബുദാബി: വ്യാപാരം ,നിക്ഷേപം ,ഊർജ്ജം തുടങ്ങി വിവിധ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്താൻ ഇന്ത്യ യു എ ഇ  ധാരണ.

വിദേശകാര്യമന്ത്രി ഡോ.എസ്.ജയശങ്കറിന്റെയും യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ല ബീൻ സായിദ് അൽ നഹ്യാന്റെയും അധ്യക്ഷതയിൽ അബുദാബിയിൽ ചേർന്ന സംയുക്ത സമിതി യോഗത്തിലാണ് തീരുമാനം ആയിരിക്കുന്നത് .

 തീവ്രവാദവിരുദ്ധ പ്രവർത്തനങ്ങളിൽ കൈകോർക്കാനും രഹസ്യാന്വേഷണ ഏജൻസികൾ തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്താനും തീരുമാനിക്കുകയും ചെയ്തു . സാംസ്‌കാരിക സാമൂഹിക മേഖലകളിലെ ബന്ധങ്ങളും സഹകരണവും വർധിപ്പിക്കും.