യുഎസുമായി പ്രതിരോധ ഇടപാടുകള്‍ നിര്‍ത്തി ഇന്ത്യ; വാഷിങ്ടന്‍ യാത്ര റദ്ദാക്കി രാജ്‌നാഥ് സിങ്

റഷ്യയില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് എണ്ണ വാങ്ങിക്കുന്നുവെന്ന് ആരോപിച്ചാണ് ഓഗസ്റ്റ് 6ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്ക് 25% തീരുവ ചുമത്തിയത്. പിന്നീടത് 50% ആയി ഉയര്‍ത്തി

author-image
Biju
New Update
trump 2

ന്യൂഡല്‍ഹി: ഇന്ത്യയും യുഎസും തമ്മിലുള്ള താരിഫ് യുദ്ധം കൂടുതല്‍ കടുക്കുന്നു. യുഎസുമായുള്ള പ്രതിരോധ ഇടപാടുകള്‍ താല്‍ക്കാലികമായി ഇന്ത്യ നിര്‍ത്തിവയ്ക്കുന്നതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. യുഎസില്‍നിന്ന് യുദ്ധ വിമാനങ്ങള്‍, മിസൈലുകള്‍, ബോയിങ് വിമാനങ്ങള്‍ എന്നിവ വാങ്ങുന്നതിനുള്ള ചര്‍ച്ചകളാണ് ഇന്ത്യ താല്‍ക്കാലികമായി നിര്‍ത്തിവച്ചത്. താരിഫ് വിഷയത്തില്‍ യുഎസ് നിലപാട് മയപ്പെടുത്താതെ ഇനി ചര്‍ച്ചകള്‍ വേണ്ടന്നാണ് ഇന്ത്യയുടെ തീരുമാനമെന്നും റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. അതിനിടെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് തന്റെ വാഷിങ്ടന്‍ സന്ദര്‍ശനം റദ്ദാക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്.

റഷ്യയില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് എണ്ണ വാങ്ങിക്കുന്നുവെന്ന് ആരോപിച്ചാണ് ഓഗസ്റ്റ് 6ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്ക് 25% തീരുവ ചുമത്തിയത്. പിന്നീടത് 50% ആയി ഉയര്‍ത്തി. യുഎസുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങളില്‍ ഏറ്റവും ഉയര്‍ന്ന തീരുവ ചുമത്തിയിരിക്കുന്നത് ഇന്ത്യയ്ക്കാണ്. താരിഫിലും ഉഭയകക്ഷി ബന്ധത്തിലും വ്യക്തത ലഭിച്ചുകഴിഞ്ഞാല്‍ പ്രതിരോധ കരാറുകളുമായി മുന്നോട്ടു പോകാമെന്നാണ് ഇന്ത്യയുടെ തീരുമാനം.

അതേസമയം, യുഎസുമായുള്ള പ്രതിരോധ ചര്‍ച്ചകള്‍ നിര്‍ത്തിവച്ചെന്ന തരത്തില്‍ വന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. വാര്‍ത്തകള്‍ കെട്ടിച്ചമച്ചതാണെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു. യുഎസില്‍ നിന്ന് ആയുധങ്ങളും വിമാനങ്ങളും വാങ്ങാനുള്ള പദ്ധതി ഇന്ത്യ നിര്‍ത്തിവച്ചതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെയാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ വിശദീകരണം.

donald trump