കെനിയന്‍ യാത്ര ഒഴിവാക്കണം: നിര്‍ദേശവുമായി ഇന്ത്യ

സ്ഥിതിഗതികള്‍ മെച്ചപ്പെടുന്നതുവരെ നികുതി വിരുദ്ധ പ്രതിഷേധ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കാനും കെനിയയിലെ ഇന്ത്യന്‍ എംബസി ഇന്ത്യന്‍ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി

author-image
Prana
New Update
ke

Kenya

Listen to this article
0.75x1x1.5x
00:00/ 00:00

കെനിയന്‍ പാര്‍ലമെന്റ് നിലവിലുള്ള നികുതി വര്‍ധിപ്പിക്കാന്‍ നിര്‍ദ്ദേശിക്കുന്ന വിവാദ ബില്‍ പാസാക്കിയതിനെത്തുടര്‍ന്ന് രാജ്യത്ത് സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി എംബസി. വളരെ അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കാനും സ്ഥിതിഗതികള്‍ മെച്ചപ്പെടുന്നതുവരെ നികുതി വിരുദ്ധ പ്രതിഷേധ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കാനും കെനിയയിലെ ഇന്ത്യന്‍ എംബസി ബുധനാഴ്ച രാജ്യത്ത് താമസിക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഔദ്യോഗിക കണക്കനുസരിച്ച് നിലവില്‍ 20,000 ലധികം ഇന്ത്യക്കാര്‍ കെനിയയിലുണ്ട് . അവരുടെ സുരക്ഷിതത്വം കണക്കിലെടുത്താണ് ഈ നിര്‍ദ്ദേശം.

Kenya