ഖത്തറിലും കുവൈത്തിലും വന്‍ സ്‌ഫോനം; ജനങ്ങളെ ഒഴിപ്പിക്കുന്നു

ദോഹയിലെ യുഎസ് എംബസിക്ക് അടുത്ത് താമസിക്കുന്നവരെ ഖത്തര്‍ ഒഴിപ്പിക്കുന്നു. താല്‍ക്കാലിക സുരക്ഷാ നടപടികളുടെ ഭാഗമാണിതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഒഴിപ്പിക്കുന്നവര്‍ക്ക് താമസ സൗകര്യം ഒരുക്കും.

author-image
Biju
New Update
qatar2

ദോഹ: ദിവസങ്ങള്‍ നീണ്ട പശ്ചിമേഷ്യന്‍ സംഘര്‍ഷം കൂടുതല്‍ ഗുരുതരമായ അവസ്ഥയിലേക്ക് നീങ്ങുന്നു. കുവൈത്ത് തീരത്ത് സ്‌ഫോടനം സംഭവിച്ചിരിക്കുകയാണ് ഇപ്പോള്‍. മുബാരക് അല്‍ കബീറിന് 30 നോട്ടിക്കല്‍ മൈല്‍ ദൂരെയാണ് കപ്പലില്‍ സ്‌ഫോടനമുണ്ടായത്. ചരക്കു കപ്പലില്‍നിന്നുള്ള എണ്ണ കടലില്‍ പരന്നു. കപ്പലിലേക്ക് വെള്ളം കയറുന്നതായും റിപ്പോര്‍ട്ടുണ്ട്. കപ്പലിലുള്ളവര്‍ സുരക്ഷിതരാണ്.

ദോഹയിലെ യുഎസ് എംബസിക്ക് അടുത്ത് താമസിക്കുന്നവരെ ഖത്തര്‍ ഒഴിപ്പിക്കുന്നു. താല്‍ക്കാലിക സുരക്ഷാ നടപടികളുടെ ഭാഗമാണിതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഒഴിപ്പിക്കുന്നവര്‍ക്ക് താമസ സൗകര്യം ഒരുക്കും.

യുഎസിനു ഭീഷണിയായതിനാലാണ് ശ്രീലങ്കന്‍ തീരത്തെ കപ്പല്‍ മുക്കിയതെന്ന് യുഎസ് റിട്ട.ജനറല്‍ മാര്‍ക് കിമ്മിറ്റ് അവകാശപ്പെട്ടു. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നടത്തിയ ടോര്‍പിഡോ ആക്രമണത്തിലാണ് ഇറാനിയന്‍ നാവികസേനയുടെ കപ്പല്‍ തകര്‍ത്തത്. 87 നാവികര്‍ കൊല്ലപ്പെട്ടു. ഇന്ത്യന്‍ തുറമുഖങ്ങള്‍ ആക്രമണത്തിന് ഉപയോഗിച്ചിട്ടില്ലെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.