ചികിത്സവൈകിയതുമൂലം കാനഡയിൽ ഇന്ത്യക്കാരൻ മരിച്ചു

എട്ടുമണിക്കൂറോളം ആശുപത്രിയില്‍ ചെലവിട്ടെങ്കിലും കാര്യമായ പരിശോധ പോലും നടത്തിയില്ലെന്ന് പ്രശാന്തിന്റെ ഭാര്യ പറയുന്ന വീഡിയോ സോഷ്യല്‍ മീഡിയയിലും വൈറലായിരുന്നു

author-image
Devina
New Update
death kanada

ഒട്ടാവ: കാനഡയില്‍ ഇന്ത്യന്‍ വംശജനായ 44 കാരന്‍ ഹൃദയാഘാതം മൂലം മരിച്ചത് ചികിത്സ വൈകിയതിനെ തുടര്‍ന്നാണെന്ന് ആക്ഷേപം.

 പ്രശാന്ത് എന്നയാളുടെ മരണത്തില്‍ കുടുംബമാണ് ആക്ഷേപം ഉന്നയിച്ചത്.

ഡിസംബര്‍ 22 ന് ജോലിസ്ഥലത്ത് വെച്ച് കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തെക്കുകിഴക്കന്‍ എഡ്മണ്ടണിലെ ഗ്രേ നണ്‍സ് ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചെങ്കിലും വിദഗ്ധ ചികിത്സ ലഭിച്ചില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം.

എട്ടുമണിക്കൂറോളം ആശുപത്രിയില്‍ ചെലവിട്ടെങ്കിലും കാര്യമായ പരിശോധ പോലും നടത്തിയില്ലെന്ന് പ്രശാന്തിന്റെ ഭാര്യ പറയുന്ന വീഡിയോ സോഷ്യല്‍ മീഡിയയിലും വൈറലായിരുന്നു.

ആശുപത്രിയില്‍ എത്തിച്ചതിന് പിന്നാലെ ഇസിജി പരിശോധന നടത്തി. എന്നാല്‍ കാര്യമാക്കേണ്ട ഒന്നുമില്ലെന്നായിരുന്നു അധികൃതരുടെ പ്രതികരണം.

പിന്നാലെ കാത്തിരിക്കാന്‍ ആവശ്യപ്പെട്ടു. കൂടെ കുറച്ച് ടൈലനോള്‍ നല്‍കി.

നഴ്സുമാര്‍ അദ്ദേഹത്തിന്റെ രക്തസമ്മര്‍ദ്ദം പരിശോധിക്കുകയും ചെയ്തു.

 എട്ട് മണിക്കൂറിന് ശേഷമാണ് പ്രശാന്തിനെ ചികിത്സയ്ക്കായി അത്യാഹിത വിഭാഗത്തിലേക്ക് വിളിച്ചത്.

പിന്നാലെ മരണം സംഭവിക്കുകയും ചെയ്‌തെന്ന് പ്രശാന്തിന്റെ പിതാവും പറയുന്നു.