/kalakaumudi/media/media_files/2025/07/30/abhay-devdas-2025-07-30-11-25-51.jpg)
ലണ്ടന്‍ : വിമാനത്തില്‍ മുദ്രാവാക്യം വിളിച്ച ഇന്ത്യന്‍ വംശജന്‍ സ്‌കോട്ട്‌ലന്‍ഡില്‍ അറസ്റ്റിലായി. 41കാരനായ അഭയ് ദേവ്ദാസ് നായക് ആണ് അറസ്റ്റിലായത്. ലണ്ടനിലെ ലൂട്ടണ്‍ വിമാനത്താവളത്തില്‍ നിന്ന് ഗ്ലാസ്‌ഗോയിലേക്കുള്ള വിമാന യാത്രയ്ക്കിടെയാണ് നാടകീയ രംഗങ്ങള്‍ ഉണ്ടായത്. അക്രമം, വിമാനത്തിന്റെ സുരക്ഷയ്ക്ക് ഭീഷണി എന്നീ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
ഈസിജെറ്റ് വിമാനം ഞായറാഴ്ച രാവിലെ ഗ്ലാസ്‌ഗോയില്‍ എത്തിയതിന് പിന്നാലെയാണ് അഭയ് ദേവ്ദാസ് നായക് അറസ്റ്റിലായത്. 'അമേരിക്കയുടെ അന്ത്യം, ട്രംപിന് മരണം, അല്ലാഹു അക്ബര്‍' എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങള്‍ അഭയ് ദേവ്ദാസ് നായക് വിളിക്കുന്നതിന്റെ വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വിമാനം ബോംബിട്ട് തകര്‍ക്കുമെന്ന് ഇയാള്‍ ഭീഷണി മുഴക്കിയതായും റിപ്പോര്‍ട്ടുണ്ട്.
ജൂലൈ 27ന് രാവിലെ 8.20 ഓടെ ഗ്ലാസ്‌ഗോയിലെത്തിയ വിമാനത്തില്‍ ഒരാള്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നതായി വിവരം ലഭിച്ചെന്ന് സ്‌കോട്ട്‌ലന്‍ഡ് പൊലീസ് പ്രസ്താവനയില്‍ പറഞ്ഞു. ഈ സംഭവത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നാണ് പ്രാഥമിക വിവരമെന്നും പൊലീസ് പറഞ്ഞു.