വീണ്ടും ബഹിരാകാശ യാത്രയ്‌ക്കൊരുങ്ങി സുനിത വില്യംസ്

ബോയിംഗ് സ്റ്റാര്‍ലൈനര്‍ ബഹിരാകാശ പേടകത്തിന്റെ പ്രഥമ മിഷന്റെ പൈലറ്റാണ് സുനിത എന്നുള്ളതാണ് വലിയ പ്രത്യേകത. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള മൂന്നാമത്തെ ബോയിംഗ് സ്റ്റാര്‍ലൈനര്‍ ബഹിരാകാശ പേടകത്തിന്റെ പ്രഥമ മിഷന്റെ പൈലറ്റാണ് സുനിത എന്നുള്ളതാണ് വലിയ പ്രത്യേകത. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള മൂന്നാമത്തെ യാത്രയാണിത്. 1998-ലായിരുന്നു ആദ്യ യാത്ര. സ്‌പേസ് എക്‌സിന്റെ ക്രൂ ഡ്രാഗണിനൊപ്പം ബഹിരാകാശയാത്രികരെ ബഹിരാകാശ നിലയത്തിലേക്ക് കൊണ്ടുപോകുന്നതിനുള്ള നാസയുടെ ചരിത്രപ്രധാമായ ദൗത്യമാണിത്. യാത്രയാണിത്. 1998-ലായിരുന്നു ആദ്യ യാത്ര. സ്‌പേസ് എക്‌സിന്റെ ക്രൂ ഡ്രാഗണിനൊപ്പം ബഹിരാകാശയാത്രികരെ ബഹിരാകാശ നിലയത്തിലേക്ക് കൊണ്ടുപോകുന്നതിനുള്ള നാസയുടെ ചരിത്രപ്രധാമായ ദൗത്യമാണിത്.

author-image
Rajesh T L
New Update
sunitha

sunitha williams

Listen to this article
0.75x 1x 1.5x
00:00 / 00:00

വാഷിംഗ്ടണ്‍: ബഹിരാകാശ യാത്ര സ്വപ്നം കാണുന്ന ഏതൊരാളുടെയും പ്രചോദനമാണ് ഇന്ത്യന്‍ വംശജയായ സുനിതാ വില്യംസ്. വീണ്ടുമൊരിക്കല്‍ കൂടി ബഹിരാകാശത്തേക്ക് പറക്കാന്‍ തയ്യാറെടുത്തിരിക്കുകയാണ് അവര്‍. ഇക്കുറി പുതിയ ബഹിരാകാശ വാഹനമായ ബോയിംഗ് സ്റ്റാര്‍ലൈനറിലാണ് യാത്ര.

ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍നിന്ന് നാളെ രാവിലെ 8.34നാണ്  വിക്ഷേപണം. ക്രൂ ഫ്ളൈറ്റ് ടെസ്റ്റ് എന്നറിയപ്പെടുന്ന ദൗത്യം നാസയുടെ ബഹിരാകാശയാത്രികരായ ബുച്ച് വില്‍മോര്‍, സുനിത വില്യംസ് എന്നിവരെ സ്റ്റാര്‍ലൈനര്‍ ക്യാപ്‌സ്യൂളില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിക്കും. പുതിയ ബഹിരാകാശ പേടകത്തിന്റെ കന്നി ദൗത്യത്തില്‍ പറന്ന ആദ്യ വനിതയെന്ന ബഹുമതിയും ഇതോടെ അന്‍പത്തൊമ്പതുകാരിയായ സുനിത വില്യംസിന് സ്വന്തമാകും.

2006ലും 2012ലും സുനിത വില്യംസ് ബഹിരാകാശ സഞ്ചാരം നടത്തിയിരുന്നു. അംഗീകൃത നാവികസേനാ പരീക്ഷണ പൈലറ്റായ സുനിത ആകെ 322 ദിവസങ്ങളാണ് ബഹിരാകാശത്ത് തങ്ങയിട്ടുള്ളത്. ഒരുകാലത്ത് ഏറ്റവും കൂടുതല്‍ തവണ ബഹിരാകാശ നടത്തം നടത്തിയ വനിതയെന്ന റെക്കോഡിന് ഉടമയായിരുന്നു സുനിത.

50 മണിക്കൂറും 40 മിനിറ്റും ദൈര്‍ഘ്യമുള്ള ഏഴു ബഹിരാകാശ നടത്തങ്ങളായിരുന്നു സുനിത നടത്തിയത്. പിന്നീട് പെഗ്ഗി വിന്‍സ്റ്റണ്‍ എന്ന ബഹിരാകാശ സഞ്ചാരിയാണ് അത് തകര്‍ത്തത്.

ബോയിംഗ് സ്റ്റാര്‍ലൈനര്‍ ബഹിരാകാശ പേടകത്തിന്റെ പ്രഥമ മിഷന്റെ പൈലറ്റാണ് സുനിത എന്നുള്ളതാണ് വലിയ പ്രത്യേകത. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള മൂന്നാമത്തെ യാത്രയാണിത്. 1998-ലായിരുന്നു ആദ്യ യാത്ര. സ്‌പേസ് എക്‌സിന്റെ ക്രൂ ഡ്രാഗണിനൊപ്പം ബഹിരാകാശയാത്രികരെ ബഹിരാകാശ നിലയത്തിലേക്ക് കൊണ്ടുപോകുന്നതിനുള്ള നാസയുടെ ചരിത്രപ്രധാമായ ദൗത്യമാണിത്.

പേടകം സുരക്ഷിതവും സുഖപ്രദവുമാണെന്നാണ് സുനിത വില്യംസ് യാത്രയെക്കുറിച്ച് പ്രതികരിച്ചത്. ഏകദേശം 10 ദിവസം നീണ്ടുനില്‍ക്കുന്ന ദൗത്യത്തിനിടെ സുനിതയും ബുച്ച് വില്‍മോറും സ്റ്റാര്‍ലൈനറിന്റെ എല്ലാ സംവിധാനങ്ങളും കഴിവുകളും സമഗ്രമായി പരിശോധിക്കും. ബഹിരാകാശയാത്രികര്‍ പരിക്രമണ ലബോറട്ടറിയില്‍ ഒരാഴ്ച ചിലവഴിക്കാനും തീരുമാനിച്ചിട്ടുണ്ട്.

ബഹിരാകാശ നിലയത്തിലേക്കുള്ള പ്രവര്‍ത്തന ക്രൂ ഫ്ളൈറ്റ് ആരംഭിക്കുന്നതിന് ബഹിരാകാശ പേടകത്തിന് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏഴ് ബഹിരാകാശയാത്രികരെ വഹിക്കാന്‍ കഴിയുന്ന സ്റ്റാര്‍ലൈനര്‍ ബഹിരാകാശ പേടകം ഭാഗികമായി പുനരുപയോഗിക്കാവുന്ന തരത്തിലാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. ബഹിരാകാശത്തേക്ക് മനുഷ്യരെ എത്തിക്കാനുള്ള ബോയിംഗിന്റെ ശേഷി വികസിപ്പിക്കുന്നതില്‍ സുപ്രധാനമായ അടയാളപ്പെടുത്തല്‍ കൂടിയാണ് ഈ ദൗത്യം.

 

nasa space station sunitha williams