55ാം വയസില്‍ ബഹിരാകാശ യാത്രയ്‌ക്കൊരുങ്ങി സുനിത വില്യംസ്

നാളെ ഫ്‌ലോറിഡയിലെ കേപ് കാനവെറല്‍ ബഹിരാകാശ താവളത്തില്‍ നിന്ന് കുതിക്കുന്ന ബോയിങ്ങിന്റെ സ്റ്റാര്‍ലൈനര്‍ ബഹിരാകാശവാഹനത്തിന്റെ പരിശീലന യാത്രയിലാണ് ഇത്തവണ അവര്‍ ഭാഗമാകുന്നത്.

author-image
Sruthi
New Update
sunita williams

Indian Origin Astronaut Sunita Williams Set To Fly Into Space Again

Listen to this article
0.75x 1x 1.5x
00:00 / 00:00

ബഹിരാകാശ യാത്രയ്ക്ക് വീണ്ടും ഒരുങ്ങി ഇന്ത്യന്‍ വംശജയായ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ്. നാളെ ഫ്‌ലോറിഡയിലെ കേപ് കാനവെറല്‍ ബഹിരാകാശ താവളത്തില്‍ നിന്ന് കുതിക്കുന്ന ബോയിങ്ങിന്റെ സ്റ്റാര്‍ലൈനര്‍ ബഹിരാകാശവാഹനത്തിന്റെ പരിശീലന യാത്രയിലാണ് ഇത്തവണ അവര്‍ ഭാഗമാകുന്നത്. നാസയുടെ ബുച്ച് വില്‍മോറും സ്റ്റാര്‍ലൈനറില്‍ സുനിതയോടൊപ്പം യാത്രയില്‍ പങ്കെടുക്കും.

സ്റ്റാര്‍ ലൈനര്‍ ആദ്യമായാണ് മനുഷ്യരുമായി ഒരു പരീക്ഷണ യാത്ര നടത്തുന്നത്. വാണിജ്യ ആവശ്യങ്ങള്‍ക്കായി സ്റ്റാര്‍ ലൈനര്‍ എങ്ങനെ ഉപയോഗിക്കാം എന്നതിനെ കുറിച്ചാണ് നാസയുമായി ചേര്‍ന്ന് ഈ പരീക്ഷണം നടക്കുന്നത്. നാളെ രാവിലെ ഇന്ത്യന്‍ സമയം 8.34നാണ് പേടകത്തിന്റെ വിക്ഷേപണം. ക്രൂ ഫ്‌ലൈറ്റ് ടെസ്റ്റ്' എന്നാണ് നാസയുടെ ഈ ദൗത്യത്തിന് പേര് നല്‍കിയിരിക്കുന്നത്. പതിനെട്ട് വര്‍ഷം മുമ്പ് 2006 ലായിരുന്നു സുനിത വില്യംസിന്റെ ആദ്യ ബഹിരാകാശയാത്ര. നാല്‍പതാം വയസ്സിലായിരുന്നു ഇത്. 2012-ല്‍ രണ്ടാമത്തെ യാത്രയും നടത്തി. ഇപ്പോഴിതാ 58-ാം വയസ്സില്‍ മൂന്നാമത്തെ ബഹിരാകാശ യാത്രയ്ക്കൊരുങ്ങുകയാണ് അവര്‍. രണ്ട് ബഹിരാകാശ ദൗത്യങ്ങളിലായി സുനിത വില്യംസ് ഇതുവരെ 322 ദിവസം ബഹിരാകാശത്ത് ചെലവഴിച്ചിട്ടുണ്ട്. ഇന്ത്യക്കാരനായ ഡോ.ദീപക് പാണ്ഡ്യയുടെയും ബോണി പാണ്ഡ്യയുടെയും മകളായ സുനിത വില്യംസ് അമേരിക്കന്‍ നാവികസേനാ പരീക്ഷണ പൈലറ്റായിരുന്നു.

 

 

astronaut