ഇന്ത്യന്‍ വംശജരായ നാലംഗ കുടുംബത്തിന് യുഎസില്‍ ധാരുണാന്ത്യം

ഹൈദരാബാദ് സ്വദേശികളായ വെങ്കട് ബെജുഗം, ഭാര്യ തേജസ്വിനി ചെല്ലോട്ടി, ഇവരുടെ മക്കളായ സിദ്ധാര്‍ഥ്, മരിഡ എന്നിവരാണ് കൊല്ലപ്പെട്ടത്.

author-image
Sneha SB
New Update
US ACCIDENT

വാഷിങ്ടണ്‍ : ഇന്ത്യന്‍ വംശജരായ നാലംഗ കുടുംബം യുഎസിലെ അലബാമയിലുണ്ടായ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു.അലബമായിലെ ഗ്രീന്‍ കൗണ്ടിയില്‍ ശനിയാഴ്ച രാത്രിയിലാണ് അപകടം സംഭവിച്ചത്.ഹൈദരാബാദ് സ്വദേശികളായ വെങ്കട് ബെജുഗം, ഭാര്യ തേജസ്വിനി ചെല്ലോട്ടി, ഇവരുടെ മക്കളായ സിദ്ധാര്‍ഥ്, മരിഡ എന്നിവരാണ് കൊല്ലപ്പെട്ടത്.അറ്റ്ലാന്റയിലുള്ള ബന്ധുക്കളെ സന്ദര്‍ശിച്ച ശേഷം ഡാലസിലേക്ക് വരും വഴിയാണ് കുടുംബം അപകടത്തില്‍പ്പെട്ടത്.ദിശമാറി സഞ്ചരിച്ച ട്രക്ക് ഇവരുടെ വാഹനത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.ഡിഎന്‍എ പരിശോധനകള്‍ക്കു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.

 

accident Texas accidental death