അമേരിക്കയിലെ ഡിസ്‌നിലാന്‍ഡില്‍ച്ച് മകൻെറകഴുത്തറുത്ത്കൊന്ന്ഇന്ത്യൻവംശജയായ'അമ്മ. കൊലപാതക ശേഷം എമർജൻസി നമ്പർ ആയ 911ലേക്ക് മകനെകൊന്നവിവരം 48കാരിയായസരിതാ രാമരാജു തന്നെ വിളിച്ചറിയിച്ചു. ഡിസ്നിലാൻഡിലെഒരുഹോട്ടലിൽവച്ചാണ്കൊലപാതകംനടന്നത്. സംഭവസ്ഥലത്ത്എത്തിയസാന്റാഅനപോലീസ്ഹോട്ടൽമുറിയിലെകട്ടിലിൽനിന്നാണ്കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
കൊലപാതകക്കുറ്റവും ആയുധം, കത്തി എന്നിവ ഉപയോഗിച്ചതുമായി ബന്ധപ്പെട്ടുള്ള വകുപ്പുകളുംഉൾപ്പെടുത്തിയാണ് സരിത രാമരാജുവിനെതിരെ കേസെടുത്തിരിക്കുന്നത്. കേസിൽഉൾപ്പെടുത്തിയിരിക്കുന്നകുറ്റങ്ങൾ തെളിഞ്ഞാല്‍ പരമാവധി ജീവപര്യന്തം വരെ തടവ് ലഭിക്കുമെന്ന് കാലിഫോര്‍ണിയയിലെ ഓറഞ്ച് കൗണ്ടിയിലെ ജില്ലാ അറ്റോര്‍ണി ഓഫീസില്‍ നിന്നുള്ള പ്രസ്താവനയില്‍ പറയുന്നു.
ഭര്‍ത്താവുമായി പിരിഞ്ഞ് 2018 ല്‍ കാലിഫോര്‍ണിയയില്‍ നിന്ന് താമസം മാറിയ സരിത കസ്റ്റഡി വിസിറ്റിന്റെ ഭാഗമായാണ് സാന്റാഅനയിൽ മകനെ സന്ദർശിക്കാനെത്തിയത്. മൂന്ന് ദിവസത്തെ അവധിയാഘോഷിക്കാനായാണ് മകനൊപ്പം ഡിസ്നിലാന്‍ഡിലേക്ക് പോയത് എന്നാണ് ലഭിക്കുന്ന വിവരം. അവിടെവെച്ചാണ് കൊലപാതകംനടന്നത്. കൊലപാതകശേഷംആത്മഹത്യചെയ്യാനായിചിലഗുളികകൾ കഴിച്ചതായുംഅവർപോലീസിനോട്പറഞ്ഞു.