യുഎസിലെ വെള്ളച്ചാട്ടത്തില്‍ വീണ്  ഇന്ത്യന്‍ വിദ്യാര്‍ഥി മരിച്ചു

അവധിക്കാലം ആഘോഷിക്കാനെത്തിയ സായി അല്‍ബാനിക്ക് സമീപമുള്ള ബാര്‍ബെ വില്ല വെള്ളച്ചാട്ടത്തില്‍ വീഴുകയായിരുന്നു. ട്രൈന്‍ സര്‍വകലാശാലയിലെ വിദ്യാര്‍ഥിയായ സായി സൂര്യ ജൂലൈ ഏഴിനാണ്  അപകടത്തില്‍പ്പെട്ടത്.

author-image
Athira Kalarikkal
New Update
death us

Representative Image

 

ന്യൂയോര്‍ക്ക് : യുഎസില്‍ വെള്ളച്ചാട്ടത്തില്‍ വീണ് ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. തെലങ്കാന സ്വദേശിയായ സായി സൂര്യ അവിനാഷ് ആണ് മരിച്ചത്. അവധിക്കാലം ആഘോഷിക്കാനെത്തിയ സായി അല്‍ബാനിക്ക് സമീപമുള്ള ബാര്‍ബെ വില്ല വെള്ളച്ചാട്ടത്തില്‍ വീഴുകയായിരുന്നു.

ട്രൈന്‍ സര്‍വകലാശാലയിലെ വിദ്യാര്‍ഥിയായ സായി സൂര്യ ജൂലൈ ഏഴിനാണ്  അപകടത്തില്‍പ്പെട്ടത്. വിദ്യാര്‍ഥിയുടെ മൃതദേഹം കൊണ്ടുവരാനുള്ള നടപടികള്‍ പൂര്‍ത്തിയായി

india us