ഹമാസ് ആശയങ്ങള്‍ പ്രചരിപ്പിച്ചു; യുഎസില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയി

യുഎസിലെ ജോര്‍ജ്ടൗണ്‍ സര്‍വകലാശാലയില്‍ പഠിക്കുന്ന ബാദര്‍ ഖാന്‍ സുരി എന്ന ഗവേഷക വിദ്യാര്‍ഥിയാണ് നാടുകടത്തല്‍ ഭീഷണി നേരിടുന്നത്. ഇയാളെ അജ്ഞാതര്‍ പിടിച്ചുകൊണ്ടു പേയെന്നാണ് വാര്‍ത്തകള്‍.

author-image
Biju
New Update
huhj

വാഷിങ്ടണ്‍ : ഹമാസ് ആശയങ്ങള്‍ പ്രചരിപ്പിച്ചെന്ന് ആരോപിച്ച് ഇന്ത്യന്‍ വംശജനായ ഗവേഷക വിദ്യാര്‍ഥി യുഎസില്‍ നാടുകടത്തല്‍ ഭീഷണിയിലെന്നു റിപ്പോര്‍ട്ട്. ഹമാസിനെ പിന്തുണച്ചെന്ന് ആരോപിച്ച് രഞ്ജിനി ശ്രീനിവാസന്‍ എന്ന ഗവേഷക വിദ്യാര്‍ഥി സ്വയം നാടുകടന്നെന്ന വാര്‍ത്തകള്‍ വന്നു ദിവസങ്ങള്‍ക്കുള്ളിലാണു മറ്റൊരു ഇന്ത്യക്കാരന്‍ നാടുകടത്തല്‍ ഭീഷണി നേരിടുന്നത്. 

യുഎസിലെ ജോര്‍ജ്ടൗണ്‍ സര്‍വകലാശാലയില്‍ പഠിക്കുന്ന ബാദര്‍ ഖാന്‍ സുരി എന്ന ഗവേഷക വിദ്യാര്‍ഥിയാണ് നാടുകടത്തല്‍ ഭീഷണി നേരിടുന്നത്. ഇയാളെ അജ്ഞാതര്‍ പിടിച്ചുകൊണ്ടു പേയെന്നാണ് വാര്‍ത്തകള്‍.

തിങ്കളാഴ്ച രാത്രി വിര്‍ജീനിയയില്‍ ബാദര്‍ താമസിച്ച വീട്ടില്‍നിന്നാണ് 'മുഖംമൂടി ധരിച്ചെത്തിയ' സംഘം അദ്ദേഹത്തെ അറസ്റ്റ് ചെയ്തു കൊണ്ടുപോയതെന്നാണ് റിപ്പോര്‍ട്ട്. ഡിപ്പാര്‍ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റിയില്‍ നിന്നാണെന്നു  പറഞ്ഞെത്തിയ സംഘം സര്‍ക്കാര്‍  ബാദറിന്റെ വീസ റദ്ദാക്കിയെന്നും അറിയിച്ചു. ബാദര്‍ ഖാന് ഭീകരബന്ധമുണ്ടെന്നും ആരോപിക്കുന്നു. 

ഇയാള്‍ ഹമാസ് ആശയങ്ങള്‍ പ്രചരിപ്പിക്കുകയും സമൂഹമാധ്യമത്തില്‍ യഹൂദ വിരോധം വളര്‍ത്താന്‍ ശ്രമിക്കുകയും ചെയ്യുന്നുവെന്നാണ് ഡിപ്പാര്‍ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി അസിസ്റ്റന്റ് സെക്രട്ടറി ട്രിഷ്യ മക്ലോക്ലിന്‍ പറഞ്ഞത്.

hamas us