/kalakaumudi/media/media_files/2025/12/26/shivvvvvvvvvvvvv-2025-12-26-12-47-19.jpg)
ടൊറന്റോ: കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി വെടിയേറ്റ് മരിച്ചു. ഗവേഷണ വിദ്യാര്‍ഥിയായ ശിവങ്ക് അവസ്തി (20) ആണ് കൊല്ലപ്പെട്ടത്.
ടൊറന്റോ സര്‍വകലാശാലയുടെ സ്‌കാര്‍ബറോ ക്യാംപസിന് സമീപത്ത് ഹൈലാന്‍ഡ് ക്രീക്ക് ട്രയല്‍ ഭാഗത്ത് വെടിയേറ്റ നിലയില്‍ ശിവങ്ക് അവസ്തിനെ കണ്ടെത്തുകയായിരുന്നു.
പൊലീസ് എത്തി നടത്തിയ പരിശോധനയില്‍ തന്നെ ശിവാങ്ക് മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു.
ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3:34-ഓടെയാണ് ശിവാങ്കിനെ വെടിയേറ്റ നിലയില്‍ കണ്ടെത്തിയത്.
ആരാണ് ആക്രമണം നടത്തിയതെന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
പ്രതികളെ കണ്ടെത്താനായി പൊലീസ് പൊതുജനങ്ങളുടെ സഹായം തേടി.
വിവരങ്ങള്‍ ലഭിക്കുന്നവര്‍ പൊലീസുമായോ ക്രൈം സ്റ്റോപ്പേഴ്‌സുമായോ ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു.
ശിവങ്കിന്റെ മരണത്തില്‍ ടൊറന്റോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ ദുഃഖം രേഖപ്പെടുത്തി.
കുടുംബവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും പ്രാദേശിക ഭരണകൂടവുമായി ബന്ധപ്പെട്ട് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കി വരികയാണെന്നും കോണ്‍സുലേറ്റ് അറിയിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
