ഇന്ത്യക്കാര്‍ക്കും ഇനി വിസയില്ലാതെ ശ്രീലങ്കയിലേക്ക് പറക്കാം

ഇന്ത്യ, യുകെ, യുഎസ് ഉള്‍പ്പെടെ 35 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് വിസയില്ലാതെ യാത്ര ചെയ്യാനാകുകയെന്നാണ് റിപ്പോര്‍ട്ട്. ഒക്ടോബര്‍ ഒന്നു മുതലാണ് ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ശ്രീലങ്കയിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാനാകുക.

author-image
Prana
New Update
lanka
Listen to this article
0.75x1x1.5x
00:00/ 00:00

ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ യാത്ര ചെയ്യാന്‍ അവസരം ഒരുക്കി ശ്രീലങ്ക. ഇന്ത്യ, യുകെ, യുഎസ് ഉള്‍പ്പെടെ 35 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് വിസയില്ലാതെ യാത്ര ചെയ്യാനാകുകയെന്നാണ് റിപ്പോര്‍ട്ട്. ഒക്ടോബര്‍ ഒന്നു മുതലാണ് ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ശ്രീലങ്കയിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാനാകുക. 30 ദിവസം വരെ രാജ്യത്ത് തങ്ങാനാകും. ആറ് മാസത്തെ ഈ പദ്ധതി വഴി വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുകയും അന്താരാഷ്ട്ര ബന്ധങ്ങള്‍ ശക്തമാക്കുകയുമാണ് ശ്രീലങ്കന്‍ സര്‍ക്കാര്‍ ലക്ഷ്യമാക്കുന്നത്. പുതിയ തീരുമാനം ഇന്ത്യക്കാര്‍ക്ക് ഏറെ പ്രയോജനകരമാണ്. ശ്രീലങ്ക സന്ദര്‍ശിക്കുന്നവരില്‍ കൂടുതലും ഇന്ത്യക്കാരാണ്.
ഇനി മുതല്‍ ഈ യാത്ര കൂടുതല്‍ എളുപ്പമാകും. ഓസ്‌ട്രേലിയ, കാനഡ, ചൈന, ഫ്രാന്‍സ്, ജര്‍മ്മനി, ജപ്പാന്‍ എന്നിവയടക്കം നിരവധി രാജ്യക്കാര്‍ക്കാണ് ഇത്തവണ വിസയില്ലാ യാത്രക്ക് അനുമതി നല്‍കിയത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഇതിന്റെ പൈലറ്റ് പദ്ധതി അവതരിപ്പിച്ചിരുന്നു. ഇന്ത്യക്കാര്‍ക്ക് ഉള്‍പ്പെടെ സൗജന്യ വിസ അനുവദിച്ച പദ്ധതിയുടെ വിജയത്തിന് ശേഷമാണ് അതിന് തുടര്‍ച്ചയായി പുതിയ തീരുമാനം വരുന്നത്.

srilanka visa free entry