/kalakaumudi/media/media_files/2025/09/26/moditrumpp-2025-09-26-15-09-11.jpg)
റഷ്യയില്‍നിന്നുള്ള എണ്ണ ഇറക്കുമതി കുറയ്ക്കുന്നതിന് പകരമായി, യുഎസിന്റെ ഉപരോധമുള്ള രാജ്യങ്ങളായ ഇറാനില്‍ നിന്നും വെനസ്വേലയില്‍ നിന്നും ക്രൂഡ് ഓയില്‍ വാങ്ങാന്‍ ഇന്ത്യയെ അനുവദിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ യുഎസിനോട് ആവശ്യപ്പെട്ടു. ഇന്ത്യ-യുഎസ് ചര്‍ച്ചകളില്‍ ഈ ആവശ്യം ശക്തമായി ഉന്നയിച്ചതായാണ് സൂചന.
യുഎസ് സന്ദര്‍ശിച്ച ഇന്ത്യന്‍ പ്രതിനിധി സംഘം അമേരിക്കന്‍ ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചകളില്‍ ഈ വിഷയം ആവര്‍ത്തിച്ചു ഉന്നയിച്ചു.
റഷ്യ, ഇറാന്‍, വെനസ്വേല എന്നീ പ്രധാന എണ്ണ ഉല്‍പാദക രാജ്യങ്ങളില്‍നിന്നുള്ള എണ്ണ വിതരണം ഒരേസമയം തടസ്സപ്പെടുന്നത് ആഗോള എണ്ണവില കുത്തനെ ഉയരാന്‍ കാരണമാകുമെന്നും ഇന്ത്യന്‍ പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.
അതിനിടെ, റഷ്യന്‍ ക്രൂഡ് ഓയില്‍ ഇറക്കുമതിയുടെ പേരില്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് യു.എസ്. ഏര്‍പ്പെടുത്തിയ ഇരട്ടി തീരുവ നിലനില്‍ക്കെ തന്നെ, ഇന്ത്യന്‍ റിഫൈനറികള്‍ റഷ്യയില്‍ നിന്നുള്ള ഇറക്കുമതി വര്‍ധിപ്പിക്കാന്‍ ഒരുങ്ങുകയാണ്.
കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് സെപ്റ്റംബറില്‍ പ്രതിദിനം 1,50,000 ബാരലിനും 3,00,000 ബാരലിനും ഇടയില്‍, ( 10-20% വരെ) വര്‍ധന വരുത്താന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
