ലോകം മുഴുവന്‍ ശത്രുക്കള്‍ക്ക് യാതൊരു പഞ്ഞവുമില്ലാത്ത രാജ്യമാണ് ചൈന. ഏഷ്യയില്‍ തന്നെ ചുറ്റുംകിടക്കുന്ന ഒട്ടുമുക്കാല്‍ രാജ്യങ്ങളും ചൈനയുടെ ശത്രുക്കളാണ്. അതും തരംകിട്ടിയാല്‍ അടികൊടുക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന രാജ്യങ്ങല്‍. അവിടെയാണ് ഇന്ത്യ തിളങ്ങിനില്‍ക്കുന്നത്. പണ്ട് ആയുധങ്ങള്‍ക്കായി വന്‍കിട രാഷ്ട്രങ്ങളെയാണ് ഓരോത്തരും ആശ്രയിച്ചിരുന്നതെങ്കില്‍ ഇന്ന് അവര്‍ ഇന്ത്യയ്ക്ക് പിന്നാലെയാണ്.
ഈ വര്‍ഷത്തെ ഇന്ത്യയുടെ റിപ്പബ്ലിക് ദിന പരിപാടിയുടെ ഭാഗമാകാനുള്ള ഒരുക്കത്തിലാണ് ഇന്തോനേഷ്യന്‍ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ. വിദേശനേതാക്കള്‍ ഇന്ത്യയുടെ ആഘോഷങ്ങളുടെ ഭാഗമാകുന്നത് പതിവ് കാഴ്ചയാണെങ്കിലും സുബിയോയുടെ സന്ദര്‍ശനത്തിന് പ്രാധാന്യം ഏറുകയാണ്. ഇന്ത്യയുടെ ബ്രഹ്മോസ് മിസൈലുകള്‍ സ്വന്തമാക്കുകയാണ് ഈ വരവിന്റെ ഉദ്ദേശം എന്നാണ് വിലയിരുത്തല്‍. ഇതുമായി ബന്ധപ്പെട്ട അന്തിമകരാറില്‍ അദ്ദേഹം ഒപ്പുവയ്ക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
കരാറില്‍ അന്തിമ ധാരണയായാല്‍ അടുത്ത വര്‍ഷം തന്നെ മിസൈലുകള്‍ ഇന്ത്യ ഇന്തോനേഷ്യയ്ക്ക് കൈമാറും.നേരത്തെ ഫിലിപ്പീന്‍സ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഈ മിസൈല്‍ ഇന്ത്യയുടെ പക്കല്‍ നിന്നും വാങ്ങിയിരുന്നു. ഇപ്പോഴും മിസൈലുകള്‍ക്കായി നിരവധി രാജ്യങ്ങള്‍ ഇന്ത്യയെ സമീപിക്കുന്നുമുണ്ട്.
ബ്രഹ്മോസിന്റെ പ്രത്യേകത തരിച്ചറിഞ്ഞ് നിരവധി ആവശ്യക്കാരാണ് ഇന്ത്യയിലേക്ക് എത്തുന്നത്.കരുത്ത് തന്നെയാണ് ബ്രഹ്മോസ് മിസൈലുകളെ വേറിട്ടതാക്കുന്നത്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് മിസൈലിന്റെ വേഗത. ശബ്ദത്തെക്കാള്‍ മൂന്ന് മടങ്ങ് വേഗത്തില്‍ സഞ്ചരിക്കാന്‍ ഈ മിസൈലിന് കഴിയും. ശത്രുവിനെ ഞൊടിയിടയില്‍ ഭസ്മമാക്കാനും.
തൊടുത്തതിന് ശേഷവും പാത മാറ്റാം എന്നത് ബ്രഹ്മോസിന്റെ മാത്രം പ്രത്യേകതയാണ്.ഇതുവഴി ശത്രുവിന് രക്ഷപ്പെടാനുള്ള സാദ്ധ്യത ഇല്ലാതാകുന്നു. വായുവില്‍ നിന്നും ഭൂമിയില്‍ നിന്നും വെള്ളത്തില്‍ നിന്നും ഈ മിസൈലുകള്‍ തൊടുക്കാം. 290 കിലോ മീറ്റര്‍ ദൂരപരിധിയുള്ള മിസൈലുകള്‍ക്ക് ദീര്‍ഘദൂരത്തിലുള്ള ശത്രുക്കളെയും ഇല്ലാതാക്കാന്‍ കഴിയും.
ഇന്ത്യയും റഷ്യയും സംയുക്തമായിട്ടാണ് ബ്രഹ്മോസ് മിസൈലുകള്‍ രൂപപ്പെടുത്തിയത്. ഇന്ത്യയുടെ ബ്രഹ്മപുത്രയില്‍ നിന്നും റഷ്യയുടെ മോസ്‌കോയില്‍ നിന്നുമാണ് ബ്രഹ്മോസ് എന്ന പേര് ഉടലെടുത്തത്. 2001 ല്‍ ആയിരുന്നു ബ്രഹ്മോസിന്റെ പരീക്ഷണം രാജ്യത്ത് ആദ്യമായി നടന്നത്.