ജക്കാർത്ത : ഇന്തോനേഷ്യ ബ്രിക്‌സ് സംഘടനയിൽ പ്രവേശിച്ചതായി റിപ്പോർട്ട്.ഈ ലയനത്തിലൂടെ തെക്കുകിഴക്കൻ ഏഷ്യയിലെ ചൈനയുടെ ആധിപത്യം അവസാനിപ്പിക്കുകയും ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.ബ്രസീൽ,റഷ്യ, ഇന്ത്യ,ചൈന,ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങൾ ബ്രിക്‌സിലെ അംഗങ്ങളാണ്. യുഎസിൻ്റെയും യൂറോപ്പിൻ്റെയും ആധിപത്യത്തിനെതിരെ ബ്രിക്‌സ് സഖ്യം മികച്ച പ്രകടനമാണ് നടത്തുന്നത്.ഈ സാഹചര്യത്തിൽ, ബ്രിക്സ്
സഖ്യത്തിലെ പുതിയ അംഗമാണ് ഇന്തോനേഷ്യ.കൽക്കരി,സസ്യഎണ്ണകൾ,ഇരുമ്പ്, ധാതുക്കൾ,അലുമിനിയം,ചെമ്പ്,സൗന്ദര്യവർദ്ധക വസ്തുക്കൾ എന്നിവ ഇന്ത്യ ഇന്തോനേഷ്യയിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്.മേൽപ്പറഞ്ഞ ഉൽപ്പന്നങ്ങൾക്കുള്ള ഇന്ത്യയുടെ ആവശ്യം അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ബ്രിക്‌സ് സംഘടനയിലേക്കുള്ള ഇന്തോനേഷ്യയുടെ പ്രവേശനം വ്യാപാരം കൂടുതൽ വർധിപ്പിക്കാൻ സഹായിക്കുമെന്നതിനാൽ ഈ ഉൽപ്പന്നങ്ങളെക്കുറിച്ച് ഇന്ത്യക്ക് കൂടുതൽ ആശങ്കപ്പെടേണ്ടതില്ല.
ഇന്തോനേഷ്യ ബ്രിക്‌സിൽ ചേരുന്നത് ചൈനയ്ക്ക് വലിയ തലവേദനയാണ് ഉണ്ടാക്കുന്നത്.തെക്കു കിഴക്കൻ ഏഷ്യയിലെ സമുദ്രമേഖലയെ നിയന്ത്രിക്കാൻ ചൈന സജീവമായി ശ്രമിക്കുന്നതാണ് ഇതിനു കാരണം.അതായത് തായ്‌വാനും ചൈനയ്ക്കും ഇടയിലുള്ള ദക്ഷിണ ചൈനാ കടലിൻ്റെയും തായ്‌വാന് തൊട്ടടുത്തുള്ള ഫിലിപ്പൈൻ കടലിൻ്റെയും നിയന്ത്രണം ചൈന ഏറ്റെടുക്കാൻ പദ്ധതിയിട്ടിരുന്നു.ഈ കടൽ പ്രദേശത്ത് ഇന്തോനേഷ്യയുടെ സാന്നിധ്യം ചൈനയ്ക്ക് പ്രേരണയായിട്ടുണ്ട്.എന്നാൽ ഇപ്പോൾ ഇന്തോനേഷ്യ ബ്രിക്‌സിൽ ഉള്ളതിനാൽ രാജ്യത്തെ നിയന്ത്രിക്കാൻ കഴിയില്ല.അതിനാൽ ചൈനയ്ക്ക് തുല്യമായ എതിരാളിയായി ഇന്തോനേഷ്യ വളരാനുള്ള അവസരമുണ്ട്.
ജി-20 അംഗമെന്ന നിലയിൽ ഇന്ത്യ ഓസ്‌ട്രേലിയയുമായി പങ്കാളിത്തത്തിൽ പ്രവർത്തിക്കുകയായിരുന്നു.എന്നാൽ ഇന്ത്യയിൽ നിന്ന് ഓസ്‌ട്രേലിയയിലേക്ക് പോകുന്നതിന് ഇടയിൽ ഒരു ബ്രേക്കിംഗ് പോയിൻ്റ് ഉണ്ടായിരിക്കണം. ഇന്തോനേഷ്യയാണ് ആ ബ്രെക്കിങ് പോയിന്റ്.ഇപ്പോൾ ഇന്തോനേഷ്യയും ബ്രിക്‌സിൽ ചേർന്നതോടെ,ബ്രിക്സ് + ജി 20 ഫോർമുല ഉപയോഗിച്ച് ഇന്ത്യ ചൈനയെപ്പോലെ സ്വയം വികസിപ്പിക്കുമെന്ന് അന്താരാഷ്ട്ര രാഷ്ട്രീയ നിരൂപകർ ചൂണ്ടികാണിക്കുന്നു.
ലോകബാങ്കിലും യുഎന്നിലും ഇന്ത്യക്ക് ശക്തമായ പങ്കാളിയെ ആവശ്യമുണ്ട്.ആ പങ്കാളി നിലവിൽ ഇന്തോനേഷ്യയായിരിക്കും.യുഎന്നിൽ ചൈനയ്ക്കും പാക്കിസ്ഥാനുമെതിരെ ഇന്ത്യ കൊണ്ടുവരുന്ന പ്രമേയങ്ങളെ പിന്തുണയ്ക്കാൻ ഇന്തോനേഷ്യ തീർച്ചയായും മുന്നോട്ടുവരുമെന്നും പറയപ്പെടുന്നു.അതേസമയം, ഇന്ത്യയും ഇന്തോനേഷ്യയും ചേർന്ന് ലോകബാങ്കിൽ നിന്ന് വികസന ധനസഹായം തേടുകയാണെങ്കിൽ ആവശ്യമായ ഫണ്ട് ലഭ്യമാകുമെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു.അതുകൊണ്ട് ഇന്തോനേഷ്യ ഇന്ത്യയ്ക്കും ഇന്ത്യ ഇന്തോനേഷ്യയ്ക്കും പരസ്പര സഹായകരമാകുമെന്നതിൽ സംശയമില്ല.