/kalakaumudi/media/media_files/2025/07/27/mamdani-2025-07-27-18-23-28.jpg)
ന്യൂയോര്‍ക്ക്: വിവാഹാഘോഷം ഗംഭീരമാക്കി ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്റാന്‍ മംദാനി. തന്റെ കുടുംബത്തോടൊപ്പം ഉഗാണ്ടയില്‍ വെച്ചായിരുന്നു മൂന്ന് ദിവസം മാംദാനി തന്റെ വിവാഹാഘോഷങ്ങള്‍ നടത്തിയത്. കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യത്തിന്റെ തലസ്ഥാനമായ കമ്പാലയ്ക്ക് പുറത്തുള്ള ബുസിഗ ഹില്‍ പ്രദേശത്തെ മംദാനി കുടുംബത്തിന്റെ സ്വകാര്യ കോമ്പൗണ്ടിലായിരുന്നു ചടങ്ങുകള്‍. സിറിയന്‍ ചിത്രകാരിയായ രാമ ദുവാജിയെയാണ് സൊഹ്റാന്‍ മംദാനി വിവാഹം ചെയ്തത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ദുബായില്‍ വെച്ച് ഇരുവരുടെയും വിവാഹനിശ്ചയവും വിവാഹവും നടന്നിരുന്നു.
തുടര്‍ന്ന് ന്യൂയോര്‍ക്ക് സിറ്റിയില്‍ ഒരു സിവില്‍ ചടങ്ങും സംഘടിപ്പിച്ചു. ഇതിന് ശേഷമാണ് മംദാനി ജനിച്ച നാടായ ഉഗാണ്ടയില്‍ മൂന്ന് ദിവസത്തെ ആഘോഷങ്ങള്‍ നടന്നത്. ഏഴാം വയസ്സില്‍ അമേരിക്കയിലേക്ക് താമസം മാറിയ സൊഹ്റാന്‍, 2018-ലാണ് അമേരിക്കന്‍ പൗരത്വം സ്വന്തമാക്കിയത്. അതേസമയം കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് വിവാഹാഘോഷണത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയത്.
കൂടാതെ ഫോണ്‍ ചോര്‍ച്ച തടയാന്‍ മൊബൈല്‍ ഫോണ്‍ ജാമിംഗ് സംവിധാനം ഉള്‍പ്പെടെയുള്ളവ സജ്ജീകരിച്ചിരുന്നുവെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. എസ്റ്റേറ്റിന് പുറത്ത് ഇരുപതിലധികം സ്‌പെഷ്യല്‍ ഫോഴ്‌സ് കമാന്‍ഡ് യൂണിറ്റ് ഗാര്‍ഡുകളെയും നിയോഗിച്ചിരുന്നു. പ്രശസ്ത ഇന്ത്യന്‍ ചലച്ചിത്ര നിര്‍മ്മാതാവ് മീര നായരുടെയും ഉഗാണ്ടന്‍ അക്കാദമിക് വിദഗ്ധന്‍ മഹ്‌മൂദ് മംദാനിയുടെയും മകനാണ് സൊഹ്റാന്‍ മംദാനി.