ടെല്‍ അവീവ്: കഴിഞ്ഞ ദിവസം ലെബനനില്‍ നടത്തിയ ആക്രമണത്തിന് പിന്നാലെ ഹിസ്ബുള്ളയ്ക്ക് താക്കീതുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. തങ്ങളുടെ പൗരന്മാരെയും സൈന്യത്തെയും ദ്രോഹിക്കാനായി ഹിസ്ബുള്ള അയച്ച ആയിരക്കണക്കിന് റോക്കറ്റുകളെ നശിപ്പിച്ചതായി നെതന്യാഹു ക്യാബിനറ്റ് മന്ത്രിമാരുടെ യോഗത്തില്‍ അവകാശപ്പെട്ടു.
അതേസമയം ടെല്‍ അവീവില്‍ സ്ഥിതി ചെയ്യുന്ന ഇസ്രയേല്‍ ചാരസംഘടനയായ മൊസാദിന്റെ ആസ്ഥാനം ലക്ഷ്യമാക്കിയാണ് ഹിസ്ബുള്ള ആക്രമണം നടത്തിയതെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിന് പിന്നാലെ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ലെബനന്‍ അതിര്‍ത്തി ഗ്രാമത്തിലെ മൂന്ന് പേര്‍ കൊല്ലപ്പെട്ടതായി ലെബനന്‍ ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചിരുന്നു.
ഇസ്രയേല്‍ഹമാസ് സംഘര്‍ഷം ആരംഭിച്ചത് മുതല്‍ ഇതുവരെ നടന്ന ആക്രമണങ്ങളില്‍ ഏറ്റവും തീവ്രതയേറിയ വ്യോമാക്രമണമായിരുന്നു കഴിഞ്ഞ ദിവസം ഇസ്രയേല്‍ ലെബനനില്‍ നടത്തിയത്. സംഭവത്തിന് പിന്നാലെ തങ്ങളുടെ ഗ്രൂപ്പിലെ മൂന്ന് പേര്‍ കൊല്ലപ്പെട്ടെന്നും രണ്ട് പേര്‍ക്ക് പരിക്കേറ്റതായും ഹിസ്ബുള്ളയുടെ സഖ്യകക്ഷികളായ 'അമല്‍' പറഞ്ഞു.