ഇറാന്‍ ആക്രമണം ; വാഷിംഗ്ടണിലും ന്യൂയോര്‍ക്കിലും അതീവ ജാഗ്രത

ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് നഗരത്തിലുടനീളമുള്ള മതപരവും സാംസ്‌കാരികവും നയതന്ത്രപരവുമായ സ്ഥലങ്ങളില്‍ കൂടുതല്‍ വിന്യാസിച്ചിട്ടുണ്ട്.

author-image
Sneha SB
New Update
AMERICA APD

ന്യൂയോര്‍ക്ക് : ഇറാനിയന്‍ ആണവ കേന്ദ്രങ്ങളില്‍ അമേരിക്കയുടെ നേതൃത്വത്തില്‍ നടന്ന സൈനിക ആക്രമണത്തെത്തുടര്‍ന്ന് യുഎസ് അധികാരികള്‍ ജാഗ്രതയിലാണ്, ന്യൂയോര്‍ക്ക്, വാഷിംഗ്ടണ്‍ തുടങ്ങിയ പ്രധാന നഗരങ്ങളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് നഗരത്തിലുടനീളമുള്ള മതപരവും സാംസ്‌കാരികവും നയതന്ത്രപരവുമായ സ്ഥലങ്ങളില്‍ കൂടുതല്‍ വിന്യാസിച്ചിട്ടുണ്ട്.ഇറാനും യുണൈറ്റഡ് സ്റ്റേറ്റ്‌സും തമ്മിലുള്ള സംഘര്‍ഷം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ പ്രതികാര ഭീഷണികളോ ഒറ്റപ്പെട്ട സംഭവങ്ങളോ ഉണ്ടാകുമോ എന്ന ആശങ്ക ഉയര്‍ന്ന സാഹചര്യത്തിലാണ് നീക്കം.'ഇറാനിലെ സംഭവവികാസങ്ങള്‍ മെട്രോപൊളിറ്റന്‍ പോലീസ് ഡിപ്പാര്‍ട്ട്മെന്റ് സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളില്‍ അമേരിക്ക ബോംബിട്ടതായി ട്രംപ് പ്രഖ്യാപിച്ചു, ഇസ്രായേലുമായുള്ള ഏറ്റുമുട്ടല്‍ അവസാനിപ്പിച്ചില്ലെങ്കില്‍ കൂടുതല്‍ കൃത്യമായ ആക്രമണങ്ങള്‍ നടത്തുമെന്ന് ടെഹ്റാനോട് മുന്നറിയിപ്പ് നല്‍കി.  ഉയര്‍ന്ന സുരക്ഷയുള്ള ഫോര്‍ഡോ, നതാന്‍സ്, എസ്ഫഹാന്‍ ആണവ കേന്ദ്രങ്ങളാണ് യുഎസ് ആക്രമിച്ചത്.

donald trump iran attack alert usa