iran could attack israel within 24 Hours us warships to aid ally
ന്യൂഡൽഹി: ഇറാനുമായുള്ള നേരിട്ടുള്ള ആക്രമണത്തിന് തയ്യാറെടുത്ത് ഇസ്രായേൽ.അടുത്ത 24 മണിക്കൂറിനുള്ളിൽ ഡ്രോണുകളും പ്രിസിഷൻ മിസൈലുകളും ഉപയോഗിച്ചുള്ള ഇറാൻ ബോംബാക്രമണം ഉണ്ടാകുമെന്നാണ് യുഎസും മറ്റ് ഇൻ്റലിജൻസ് റിപ്പോർട്ടുകളും പറയുന്നത്. ഇറാനിൽ നിന്ന് ഉടൻ ഒരു ആക്രമണം പ്രതീക്ഷിക്കുന്നതായി യുഎസ് പ്രസിഡൻ്റ് ജോ ബൈഡനും ഇസ്രായേലിന് മുന്നറിയിപ്പ് നൽകിയിരുന്നു.മാത്രമല്ല ആക്രമണം നടത്തരുതെന്ന് ഇറാനും യുഎസ് മുന്നറിയിപ്പ് നൽകിയിരുന്നു.ഡമാസ്‌കസിലെ ഇറാൻ എംബസിയിലെ മുതിർന്ന ഉദ്യോഗസ്ഥരുൾപ്പെടെ കൊല്ലപ്പെട്ട ഇസ്രായേൽ ആക്രമണത്തിന് തിരിച്ചടി നൽകുമെന്ന മുന്നറിയിപ്പുകൾ ശക്തമാകുന്നതിനിടെയാണ് ഇറാൻ നേരിട്ടുള്ള ആക്രമണത്തിന് തയ്യാറെടുക്കുന്നത്.
അതിർത്തികളിൽ നിന്ന് 2,000 കിലോമീറ്റർ അകലെയുള്ള ലക്ഷ്യങ്ങൾ ആക്രമിക്കാൻ ശേഷിയുള്ള ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകളുടെ ഗണ്യമായ ശേഖരം ഇറാനുണ്ടെന്ന് ഡിഫൻസ് ഇൻ്റലിജൻസ് ഏജൻസി വ്യാഴാഴ്ച പുറത്തിറക്കിയ വേൾഡ് വൈഡ് ത്രെറ്റ് അസസ്‌മെൻ്റിൽ പറയുന്നു.മേഖലയിൽ ഇസ്രയേലിനെയും അമേരിക്കൻ സേനയെയും സംരക്ഷിക്കാൻ യുഎസും തയ്യാറെടുക്കുകയാണ്. നാവികസേനയുടെ രണ്ട് ഡിസ്ട്രോയറുകളെ യുഎസ് കിഴക്കൻ മെഡിറ്ററേനിയൻ കടലിലേക്ക് മാറ്റിയതായി നാവികസേനാ ഉദ്യോഗസ്ഥൻ അറിയിച്ചു.ഹൂതികളുടെ ഡ്രോണുകൾക്കും കപ്പൽ വിരുദ്ധ മിസൈലുകൾക്കുമെതിരെ അടുത്തിടെ ചെങ്കടലിൽ വ്യോമ പ്രതിരോധം നടത്തിയ യുഎസ്എസ് കാർണിയാണ് അതിലൊന്ന്.
തീവ്രവാദ സംഘടനയായ ഹമാസിനെ തകർക്കാൻ ഇസ്രായേൽ പലസ്തീനിൽ ആക്രമണം ആരംഭിച്ചതിനു പിന്നാലെ മേഖലയിലെ ശത്രുത നിയന്ത്രിക്കാനുള്ള നയതന്ത്ര ശ്രമങ്ങളും അമേരിക്ക ഇരട്ടിയാക്കിയിരുന്നു.ഇറാനിൽ നിന്നുള്ള ഭീഷണിയെക്കുറിച്ച് അടിയന്തര ചർച്ചകൾക്കായി യുഎസ് സെൻട്രൽ കമാൻഡ് മേധാവി ജനറൽ മൈക്കൽ കുറില്ലയെയും ബൈഡൻ ഇസ്രായേലിലേക്ക് അയച്ചിട്ടുണ്ട്.ദമാസ്‌കസിലെ ഇറാൻ കോൺസുലേറ്റിന് നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ രണ്ട് ജനറൽമാരുൾപ്പെടെ ഏഴ് പേർ കൊല്ലപ്പെട്ടതോടെയാണ് ഇരുരാജ്യങ്ങൾ തമ്മിലുള്ള തർക്കവും ശത്രുതയും ശക്തമായത്.
തുടർന്നാണ് ഇസ്രായേലുമായുള്ള യുദ്ധത്തിന് തയ്യാറാണെന്ന് പ്രഖ്യാപിച്ചത്.അന്നുമുതൽ ഇസ്രായേൽ കനത്ത ജാഗ്രതയിലാണ്. യുദ്ധ സൈനികരുടെ ലീവ് റദ്ദാക്കുകയും വ്യോമ പ്രതിരോധം ശക്തിപ്പെടുത്തുകയും ചെയ്തിരുന്നു. ജിപിഎസ്-നാവിഗേറ്റഡ് ഡ്രോണുകൽ മിസൈലുകൾ ഉൾപ്പെടെയുള്ളവയെ പ്രതിരോധിക്കാൻ സൈന്യം വ്യാഴാഴ്ച ടെൽ അവീവിനു മുകളിലൂടെ നാവിഗേഷൻ സിഗ്നലുകൾ നൽകിയിരുന്നു.