വീണ്ടും മത്സരിക്കാനൊരുങ്ങി ഇറാന്റെ ജനകീയനായ മുന്‍ പ്രസിഡന്റ്

ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച ഇബ്‌റാഹിം റഈസിയുടെ പകരക്കാരനെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകാന്‍ ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ പിന്തുണയുള്ള ആരും ഇതുവരെ മുന്നോട്ടുവന്നിട്ടില്ല.

author-image
Rajesh T L
New Update
iran election

Iran election

Listen to this article
0.75x1x1.5x
00:00/ 00:00

ഈ മാസം 28ന് നടക്കുന്ന പ്രസിഡന്റ്തിരഞ്ഞെടുപ്പില്‍ ഇറാന്റെ ജനകീയനായ മുന്‍ പ്രസിഡന്റ് മഹ്മൂദ് അഹ്മദി നജാദ് വീണ്ടും മത്സരിക്കാനൊരുങ്ങുന്നു. ഇതിനായി രജിസ്റ്റര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയതായി രാജ്യത്തെ ഔദ്യോഗിക ടെലിവിഷന്‍ റിപോര്‍ട്ട് ചെയ്തു. പുരോഹിത നേതൃത്വത്തിലുള്ള ഗാര്‍ഡിയന്‍ കൗണ്‍സില്‍ പരിശോധിച്ച ശേഷം ഈ മാസം 11നാണ് യോഗ്യരായ സ്ഥാനാര്‍ഥികളുടെ പട്ടിക പ്രസിദ്ധീകരിക്കുക. ഭരണത്തില്‍ സമൂലമാറ്റം ആവശ്യപ്പെടുന്നവരെ കൗണ്‍സില്‍ സാധാരണനിലയില്‍ അംഗീകരിക്കാറില്ല. അതുകൊണ്ടു തന്നെ നജാദിന്റെ സ്ഥാനാര്‍ഥിത്വം തള്ളാന്‍ സാധ്യതയുണ്ട്. എങ്കിലും, അടുത്തിടെ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച ഇബ്‌റാഹിം റഈസിയുടെ പകരക്കാരനെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകാന്‍ ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ പിന്തുണയുള്ള ആരും ഇതുവരെ മുന്നോട്ടുവന്നിട്ടില്ല.

Iran election