/kalakaumudi/media/media_files/8uYArMgPpIYYadzW3a2X.jpg)
തെഹ്റാൻ: മുൻ പ്രസിഡൻറ് ഇബ്രാഹിം റെയിസി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്ന് ഇറാനിൽ വെള്ളിയാഴ്ച നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലങ്ങൾ പുറത്തു വന്നപ്പോൾ പരിഷ്കരണവാദിയായ മസൂദ് പെസെഷ്കിയാനും സയീദ് ജലീലിയും മുന്നേറുന്നു.
12 ദശലക്ഷത്തിലധികം വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ മസൂദ് പെസെഷ്കിയാന് 5.3, സയീദ് ജലീലിക്ക് 4.8 ദശലക്ഷം എന്നിങ്ങനെ വോട്ടുകൾ ലഭിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പാർലമെൻററി സ്പീക്കറും തെഹ്റാൻ മുൻ മേയറും റെവല്യൂഷണറി ഗാർഡ് കമാൻഡറുമായിരുന്ന മുഹമ്മദ് ബഗർ ഗാലിബാഫ്, നയതന്ത്രജ്ഞനും സുരക്ഷാ കൗൺസിൽ അംഗവുമായിരുന്ന സഈദ് ജലീലി, പാർലമെൻറ് അംഗവും പുരോഗമനവാദിയും മുൻ പ്രസിഡൻറ് ഹസൻ റൂഹാനിയുടെ വിശ്വസ്തനുമായ മസൂദ് പെസെഷ്‌കിയാൻ, മുൻ ആഭ്യന്തര, നീതിന്യായ മന്ത്രി മുസ്തഫ പൗർ മുഹമ്മദി എന്നിവരാണ് മറ്റ് സ്ഥാനാർഥികൾ. 80 പേർ സമർപ്പിച്ച നാമനിർദേശ പട്ടികയിൽ നിന്ന് ആറ് പേരെയാണ് ഗാർഡിയൻ കൗൺസിൽ തിരഞ്ഞെടുത്തത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
