യുഎഇയില്‍ ഇറാന്‍ ആക്രമണം രൂക്ഷമെന്ന് റിപ്പോര്‍ട്ട്; ജാഗ്രതാ നിര്‍ദ്ദേശം

ആക്രമണ മുന്നറിയിപ്പ് ലഭിക്കുമ്പോള്‍ സുരക്ഷിതമായ സ്ഥലത്തേക്ക് മാറുക. തുടര്‍ന്ന് സുരക്ഷാ മുന്നറിയിപ്പ് ലഭിക്കുന്നതുവരെ അവിടെ തുടരുക. വീടുകളില്‍ നിന്ന് പുറത്തിറങ്ങുകയോ കാറുകള്‍ നിര്‍ത്തി വിഡിയോകള്‍ ചിത്രീകരിക്കുകയോ പാടില്ലെന്നും മുന്നറിയിപ്പില്‍ പറയുന്നു

author-image
Biju
New Update
uae 5

ദുബായ്: ഇറാനില്‍നിന്നുള്ള ആക്രമണം യുഎഇയില്‍ രൂക്ഷമെന്ന് റിപ്പോര്‍ട്ട്. ആക്രണം വര്‍ധിച്ചതിനെ തുടര്‍ന്ന് ജനങ്ങള്‍ക്കുള്ള സുരക്ഷാ നിര്‍ദേശങ്ങള്‍ യുഎഇ ഭരണകൂടം പുറത്തിറക്കി. വ്യാഴാഴ്ച ഇറാനില്‍ നിന്നും കൂടുതല്‍ ആക്രമണങ്ങള്‍ യുഎഇക്കു നേര്‍ക്കുണ്ടായിരുന്നു. ആക്രമണ മുന്നറിയിപ്പുകള്‍ ലഭിക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും ആകാശത്തുകൂടിയുള്ള മിസൈല്‍, ഡ്രോണുകള്‍ എന്നിവയുടെ സഞ്ചാരം ചിത്രീകരിക്കാന്‍ പുറത്തിറങ്ങരുതെന്നും ജനങ്ങളോടു ആവശ്യപ്പെട്ടു.

ആക്രമണ മുന്നറിയിപ്പ് ലഭിക്കുമ്പോള്‍ സുരക്ഷിതമായ സ്ഥലത്തേക്ക് മാറുക. തുടര്‍ന്ന് സുരക്ഷാ മുന്നറിയിപ്പ് ലഭിക്കുന്നതുവരെ അവിടെ തുടരുക. വീടുകളില്‍ നിന്ന് പുറത്തിറങ്ങുകയോ കാറുകള്‍ നിര്‍ത്തി വിഡിയോകള്‍ ചിത്രീകരിക്കുകയോ പാടില്ലെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഇറാനില്‍ നിന്നുള്ള മിസൈല്‍, ഡ്രോണ്‍ ഭീഷണികളെ തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ച് തടഞ്ഞതായും യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ലെബനനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ 123 പേര്‍ കൊല്ലപ്പെടുകയും 683 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്യുന്നു. ലെബനനിലെ ബെക്കാ താഴ്‌വരയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ അഞ്ച് വയസ്സുള്ള പെണ്‍കുട്ടിയും ഏഴ് വയസ്സുള്ള ആണ്‍കുട്ടിയും കൊലപ്പെട്ടതായി ലെബനന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആക്രമണത്തില്‍ ഒരു സ്ത്രീക്കും പരുക്കേറ്റു. ബെയ്‌റൂട്ടിലെ ദാഹിയ എന്ന പ്രദേശത്ത് ആക്രമണം നടത്തിയതായി ഇസ്രയേല്‍ സൈന്യം പറഞ്ഞു.

അതേസമയം, വടക്കന്‍ ഇസ്രയേലിലെ സൈനിക താവളത്തിലേക്ക് മിസൈല്‍ ആക്രമണം നടത്തിയായി ഹിസ്ബുല്ല അവകാശപ്പെട്ടു. ലെബനനിലെ ആക്രമണങ്ങള്‍ക്ക് മറുപടിയായി ഇസ്രയേലിലേക്ക് ഡ്രോണ്‍ ആക്രമണം നടത്തിയതായും ഹിസ്ബുല്ല പറഞ്ഞു. 

ഇറാനിലെ ഇസ്രയേല്‍യുഎസ് ആക്രമണങ്ങളില്‍ മരണം 1230 ആയി. ടെഹ്‌റാനിലെ സ്‌പോര്‍ട്‌സ് സ്റ്റേഡിയം ഇന്നലെ പുലര്‍ച്ചെ ഇസ്രയേല്‍ ബോംബിട്ടു തകര്‍ത്തു. പൊലീസ് സ്റ്റേഷനുകളും സര്‍ക്കാര്‍ കെട്ടിടങ്ങളും ഉന്നമിട്ട് വ്യാപക ആക്രമണമുണ്ടായി.