/kalakaumudi/media/media_files/2025/06/24/iss-2025-06-24-21-56-51.jpg)
ടെല്‍ അവീവ്: ഇസ്രയേല്‍ ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നതിന്റെ ആശ്വാസത്തിലാണ് ലോകം. അതിനിടെ ടെല്‍ അവീവില്‍ വീണ്ടും ഇറാന്‍ ആക്രമണമെന്ന് സൂചന. ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്ന പ്രസ്താവനയുമായി ഇസ്രയേല്‍ രംഗത്തെത്തി. കരാര്‍ നിലവില്‍ വന്നതിന് ശേഷം ഇസ്രയേല്‍ നഗരങ്ങളെ ലക്ഷ്യമിട്ട് മിസൈല്‍ തൊടുത്തുവെന്നാണ് ഇസ്രയേലിന്റെ ആരോപണം.
ഇസ്രയേല്‍ പ്രതിരോധ മന്ത്രി തിരിച്ചടിക്കാന്‍ നിര്‍ദേശം നല്‍കി. ഇറാന്‍ കരാര്‍ ലംഘിച്ച സാഹചര്യത്തില്‍ കടുത്ത തിരിച്ചടി ഉണ്ടായേക്കുമെന്ന് മുന്നറിയിപ്പ് നല്‍കുന്നു. ഇസ്രയേല്‍ നഗരങ്ങളില്‍ അപായ സൈറണ്‍ മുഴങ്ങിയിട്ടുണ്ട്. ഇസ്രയേല്‍ തിരിച്ചടിക്കാനൊരുങ്ങുന്നു എന്നാണ് ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന വിവരം.