/kalakaumudi/media/media_files/2025/06/19/hospital-missile-attack-2025-06-19-13-21-15.png)
ടെല്‍ അവീവ് : വ്യാഴാഴ്ച പുലര്‍ച്ചെ തെക്കന്‍ ഇസ്രായേലിലെ ആശുപത്രിയിലേക്ക് മിസൈല്‍ ആക്രമണം നടത്തി ഇറാന്‍.സൊറോക്ക മെഡിക്കല്‍ സെന്ററിലാണ് മിസൈല്‍ പതിച്ചത്.മെഡിക്കല്‍ സെന്ററിന്റെ നിരവധി ഭാഗങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്, അവര്‍ക്ക് വേണ്ട അടിയന്തര വൈദ്യ സഹായം നല്‍കിയിട്ടുണ്ടെന്നും ആശുപത്രി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.ടെല്‍ അവീവിലെ നിരവധി പ്രദേശങ്ങളില്‍ മിസൈല്‍ ആക്രമണം ഉണ്ടായി.ആക്രമണങ്ങളില്‍ കുറഞ്ഞത് 40 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.ഇസ്രായേല്‍ ഇറാന്റെ അരക് ഹെവി വാട്ടര്‍ റിയാക്ടറില്‍ ആക്രമണം നടത്തിയിരുന്നു.ഇസ്രായേലിന് നേരെ ഇറാന്‍ നൂറുകണക്കിന് മിസൈലുകളും ഡ്രോണുകളും തൊടുത്തുവിട്ടിട്ടുണ്ട്, എന്നാല്‍ അവയില്‍ മിക്കതും ഇസ്രായേലിന്റെ മള്‍ട്ടി-ടയര്‍ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ വെടിവച്ചു വീഴ്ത്തി.