/kalakaumudi/media/media_files/xsFD2IXpw1MWnfrUBFSm.jpg)
Iran President Helicopter Crash
ഹെലികോപ്ടര്‍ തകര്‍ന്നുവീണ് മരിച്ച ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ ഖബറടക്കം വടക്കുകിഴക്കന്‍ നഗരമായ മഷാദില്‍ വ്യാഴാഴ്ച നടക്കുമെന്ന് ഇറാനിയന്‍ എക്സിക്യൂട്ടീവ് അഫയേഴ്സ് വൈസ് പ്രസിഡന്റ് മൊഹ്സെന്‍ മന്‍സൂരി. റെയ്സിയുടെ ഭൗതികശരീരം വഹിച്ചുള്ള വിലാപയാത്ര തബ്രിസ്, കോം, ടെഹ്റാന്‍, ബിര്‍ജന്ദ്, മഷാദ് എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് വ്യാഴാഴ്ച രാത്രി മഷാദിലെ ഇമാം റെസയുടെ ദേവാലയത്തില്‍ ഖബറടക്കും. സംഭവത്തെതുടര്‍ന്ന് ഇറാനില്‍ അഞ്ച് ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്ത് ചൊവ്വാഴ്ച മുതല്‍ വ്യാഴം വരെയുള്ള പരീക്ഷകളും റദ്ദ് ചെയ്തു.