ഇസ്രായേല്‍ സൈന്യം വെള്ളിയാഴ്ച ഇസ്രായേലിലേക്ക് 100 ഡ്രോണുകള്‍ വിക്ഷേപിച്ച് പ്രത്യാക്രമണം ആരംഭിച്ചു.ഡ്രോണുകള്‍ ആകാശത്തുവെച്ച് തന്നെ തകര്‍ക്കുമെന്ന് ഇസ്രയേല്‍ പ്രതിരോധസേന അറിയിച്ചു.ഇറാനില്‍നിന്ന് വിക്ഷേപിച്ച ഡ്രോണുകള്‍ ഇറാനിലെത്താന്‍ ഏഴുമണിക്കൂറെടുക്കുമെന്നാണ് പ്രിതിരോധസേന കണക്കാക്കുന്നത്.വഴിയില്‍ തകര്‍ന്നു വീണില്ലെങ്കില്‍ ഒന്നു രണ്ട് മണിക്കൂറിനകം ഡ്രോണുകള്‍ ഇസ്രേയേല്‍ പരിധിയിലെത്തും.എത്തിയാല്‍ അത് തകര്‍ക്കുമെന്നും ഐഡിഎഫ് അറിയിച്ചു.ഇന്ന് പുലര്‍ച്ചെയാണ് ഇസ്രായേല്‍ ഇറാനില്‍ ടെഹ്‌റാന്‍ ഉള്‍പ്പടെയുളള പ്രദേശങ്ങളില്‍ വ്യോമാക്രമണം നടത്തിയത്.ആണവ കേന്ദ്യങ്ങളെ ലക്ഷ്യംവച്ചു നടത്തിയ ആക്രമണത്തില്‍ ആണവ ശാസ്ത്രജ്ഞരും ഉന്നത സൈനിക ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിരുന്നു.പ്രത്യാക്രമണം വളരെ വലുതായിരിക്കുമെന്നാണ് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.സംഭവവുമായി ബന്ധപ്പെട്ട് ഇറാനിലുളള യുഎസ് പൗരന്‍മാര്‍ക്ക് അമേരിക്ക മുന്നറിയിപ്പ് നല്‍കിയിരുന്നു.