/kalakaumudi/media/media_files/2025/06/22/iran-attack-2025-06-22-11-16-56.png)
ടെല്‍ അവീവ് : യുഎസ് സൈന്യം ഇറാന്റെ മൂന്ന് പ്രധാന ആണവ കേന്ദ്രങ്ങള്‍ ആക്രമിച്ചതിന് മണിക്കൂറുകള്‍ക്ക് ശേഷം ഇസ്രായേലിനെതിരെ പുതിയ ആക്രമണം നടത്തി ഇറാന്‍.ഇറാനിലെ ഫോര്‍ഡോ, നതാന്‍സ്, ഇസ്ഫഹാന്‍ എന്നീ മൂന്ന് ആണവ കേന്ദ്രങ്ങള്‍ യുഎസ് സൈന്യം ആക്രമിച്ചതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്ഥരീകരിച്ചതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇറാന്റെ പുതിയ ആക്രമണം ഉണ്ടായത്.'ആ ആക്രമണങ്ങള്‍ അതിശയകരമായ സൈനിക വിജയമായിരുന്നു. ഇറാന്റെ പ്രധാന ആണവ സമ്പുഷ്ടീകരണ കേന്ദ്രങ്ങള്‍ പൂര്‍ണ്ണമായും നശിപ്പിക്കപ്പെട്ടു,' എന്ന് ട്രംപ് ഒരു ടെലിവിഷനില്‍ നടത്തിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.ഇറാന്‍ 'ഇപ്പോള്‍ സമാധാനം സ്ഥാപിക്കണം' അല്ലെങ്കില്‍, ഭാവിയിലെ ആക്രമണങ്ങള്‍ വളരെ വലുതായിരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ട്രംപ് പറഞ്ഞു.