ഹിജാബ് ധരിക്കാത്തവർ മാനസികരോഗികളെന്ന് ഇറാൻ; ചികിത്സയ്ക്കായി ക്ലിനിക്കുകൾ തുറന്നു

ഹിജാബ് ധരിക്കാത്ത സ്ത്രീകളെ ഇറാൻ ഭരണകൂടം രോഗികളായാണ് കണക്കാക്കാക്കുന്നത്. ഇതിനായി സർക്കാർ ക്ലിനിക്കുകൾ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.'ഹിജാബ് റിമൂവൽ ട്രീറ്റ്മെന്റ് ക്ലിനിക്’ എന്ന പേരിലാണ് സർക്കാർ നേതൃത്വത്തിൽ ചികിത്സാകേന്ദ്രങ്ങൾ ആരംഭിക്കുന്നത്

author-image
Rajesh T L
Updated On
New Update
iran

ടെഹ്‌റാൻ  : ഹിജാബ് ധരിക്കാത്ത' സ്ത്രീകളെ  ഇറാൻ ഭരണകൂടം രോഗികളായാണ് കണക്കാക്കാക്കുന്നത്.ഇതിനായി സർക്കാർ  ക്ലിനിക്കുകൾ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.ഹിജാബ് റിമൂവൽ ട്രീറ്റ്മെന്റ് ക്ലിനിക്’ എന്ന പേരിലാണ് സർക്കാർ നേതൃത്വത്തിൽ ചികിത്സാകേന്ദ്രങ്ങൾ ആരംഭിക്കുന്നത്.ഇതുമായി ബന്ധപ്പെട്ട ഉത്തരവ് നൽകിയിരിക്കുന്നത് സ്ത്രീ-കുടുംബക്ഷേമ മന്ത്രാലയം മേധാവി മെഹ്‌രി തലേബി ദാരെസ്താനിയാണ്.

ഹിജാബ് ധരിക്കാത്തതിനെതിരെയുള്ള ശാസ്ത്രീയമായ ചികിത്സാ രീതിയാണ് ക്ലിനിക്കിലൂടെ വാഗ്ദാനം ചെയ്യുന്നതെന്ന് ദാരെസ്താനി പറയുന്നു.എന്നാൽ ഇറാന്റെ വിചിത്രമായ ഈ പ്രഖ്യാപനത്തിനെതിരെ വ്യാപകമായ വിമർശനമാണ് ഉയർന്നു വരുന്നത്.സ്ത്രീ സ്വാതന്ത്ര്യത്തെയും അവകാശങ്ങളെയും ഇല്ലായ്മ ചെയ്യാനാണ് ഇറാൻ  ഭരണകൂടം ലക്ഷ്യമിടുന്നതെന്നാണ് വിമർശനം.

hg

ഇറാനിലെ സ്ത്രീകളെ അടിച്ചമർത്തുന്നതിന്റെ ഭാഗമായാണ് ദാരെസ്താനിയുടെ ലക്ഷ്യമെന്ന് വനിതാ അവകാശ പ്രവർത്തകർ വ്യക്തമാക്കുന്നു.ഹിജാബ് ധരിക്കാത്തവരെല്ലാം മാനസിക രോഗികളാണെന്ന് വരുത്തി തീർക്കാനുള്ള സർക്കാർ  പദ്ധതിയാണിതെന്നും ഹിജാബ് ധരിക്കാത്ത സ്ത്രീകളെ ജയിലിലിടാനുള്ള കേന്ദ്രമായി ക്ലിനിക് മാറുമെന്നും ആരോപണമുണ്ട്.സർക്കാർ നടപടിക്കെതിരെ ആംനസ്റ്റി ഇന്റർനാഷണൽ ഉൾപ്പെടെയുള്ള മനുഷ്യാവകാശ സംഘടനകളും രംഗത്ത് വന്നു.കുറച്ചു ദിവസങ്ങൾക്കു  മുൻപാണ് ഹിജാബ് ധരിക്കാത്തതിന് സെക്യൂരിറ്റി ​ഗാർഡുകൾ മർദ്ധിച്ചതിനെ തുടർന്ന് ഒരു പെൺകുട്ടി സർവകലാശാലാ  അങ്കണത്തിൽ വസ്ത്രമഴിച്ച് പ്രതിഷേധിച്ചത്.ഇതിനെ തുടർന്ന്  പെൺകുട്ടിയെ അറസ്റ്റ് ചെയ്ത് മാനസികാരോ​ഗ്യ ആശുപത്രിയിലേക്ക്  മാറ്റുകയായിരുന്നു .

hijab law hijab iran