/kalakaumudi/media/media_files/xsFD2IXpw1MWnfrUBFSm.jpg)
ടെഹ്‌റാന്‍: ഇസ്രയേലിനെതിരായ ആക്രമണം അവസാനിപ്പിച്ചെന്ന് ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി. ആക്രമണത്തിലൂടെ ശത്രുവിനെ പാഠം പഠിപ്പിക്കാന്‍ കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
ആക്രമണത്തിലൂടെ ലക്ഷ്യമിട്ടത് ഇസ്രയേലിന്റെ സൈനിക താവളങ്ങളായിരുന്നു. ദേശീയ സുരക്ഷയ്ക്ക് സമാധാനവും സ്ഥിരതയും മേഖലയില്‍ വേണം. സ്ഥിരതയ്ക്കും സമാധാനത്തിനും ശ്രമം നടത്താന്‍ മടിക്കില്ലെന്നും റെയ്‌സി പറഞ്ഞു.
ഇബ്രാഹിം റെയ്‌സിയുടെ പ്രതികരണത്തിന് പിന്നാലെ സൈനിക നീക്കം അവസാനിപ്പിച്ചതായി ഇറാന്‍ സായുധ സേനയുടെ ചീഫ് ഓഫ് സ്റ്റാഫ് മുഹമ്മദ് ബഖേരിയും വ്യക്തമാക്കി. ഇസ്രയേല്‍ പ്രതികരിച്ചാല്‍ മാത്രം മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചായിരുന്നു ഇസ്രയേലിനു നേരെ ഇറാന്‍ ആക്രമണം നടത്തിയത്. കനത്ത തിരിച്ചടി ഉണ്ടാകുമെന്നും ആക്രമണത്തെ നേരിടാന്‍ ഇസ്രയേല്‍ തയാറെന്നുമാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു പറഞ്ഞത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
