ഇസ്രായേലിനെ തിരിച്ചടിച്ച് ഇറാന്‍

ഇസ്രായേലിലെ ഏറ്റവും വലിയ രണ്ട് പ്രധാന നഗരങ്ങളായ ജറുസലേമും ടെല്‍ അവീവും വ്യോമാക്രമണ സൈറണുകള്‍ കേട്ടു. മിസൈല്‍ ആക്രമണത്തില്‍ ടെല്‍ അവീവില്‍ കനത്ത നാശനഷ്ടമുണ്ടായി.

author-image
Sneha SB
New Update
IRAN ATTACK


ഇസ്രായേലിനെ ആക്രമിച്ച് ഇറാന്‍.വെള്ളിയാഴ്ച രാത്രി വൈകി ടെല്‍ അവീവിലേക്ക് ഇറാന്‍ ഒന്നിലധികം ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിക്കുന്നതിന്റെ തെളിവുകളടക്കം ഇസ്രായേല്‍ പ്രതിരോധസേന പുറത്തുവിട്ടു. അയണ്‍ ഡോം നടത്തിയ വ്യോമാക്രമണത്തിന്റെ ഫലമായി ആകാശത്ത്  മിന്നലുകളാണ് സ്രഷ്ടിച്ചത്.പുറത്തുവിട്ട ദൃശ്യത്തിന്റെ പശ്ചാത്തലത്തില്‍ വ്യോമാക്രമണ സൈറണുകള്‍ കേള്‍ക്കുകയും, തുടര്‍ന്ന് സ്ഫോടനങ്ങളുടെ ഉച്ചത്തിലുള്ള ശബ്ദങ്ങള്‍ കേക്കുകയും. ആളുകള്‍ ഭയന്ന് നിലവിളിക്കുന്നതു കേള്‍ക്കാം.

ഇസ്രായേലിലെ ഏറ്റവും വലിയ രണ്ട് പ്രധാന നഗരങ്ങളായ ജറുസലേമും ടെല്‍ അവീവും വ്യോമാക്രമണ സൈറണുകള്‍ കേട്ടു. മിസൈല്‍ ആക്രമണത്തില്‍ ടെല്‍ അവീവില്‍ കനത്ത നാശനഷ്ടമുണ്ടായി. താമസസ്ഥലങ്ങള്‍ തകര്‍ന്നു, ചിലര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായി കരുതപ്പെടുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം റമാത് ഗാന്‍ നഗരത്തിനും ഗുരുതരമായ  നാശനഷ്ടങ്ങള്‍ സംഭവിച്ചു.

'അവസാന മണിക്കൂറില്‍, ഇറാനില്‍ നിന്ന് ഇസ്രായേല്‍ സംസ്ഥാനത്തേക്ക് മിസൈലുകള്‍ വിക്ഷേപിച്ചതില്‍,  ചിലത് തടഞ്ഞെന്ന്' ഇസ്രായേല്‍ സൈന്യം പറഞ്ഞു, ടെല്‍ അവീവ് മേഖലയിലെ മിസൈല്‍ ആക്രമണത്തില്‍ ഒരാള്‍ മരിക്കുകയും കുറഞ്ഞത് 34 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.വെള്ളിയാഴ്ച ഇറാന്റെ പ്രധാന ആണവ, സൈനിക കേന്ദ്രങ്ങളായ നതാന്‍സ് പോലുള്ളവ ലക്ഷ്യമിട്ട് ഇസ്രായേല്‍ നടത്തിയ ഓപ്പറേഷന്‍ റൈസിംഗ് ലയണിന് നേരിട്ടുള്ള പ്രതികരണമായിരുന്നു ഈ ആക്രമണം. ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന്റെ (ഐആര്‍ജിസി) കമാന്‍ഡര്‍-ഇന്‍-ചീഫ് ഹൊസൈന്‍ സലാമി തുടങ്ങിയ നിരവധിപേര്‍ കൊല്ലപ്പെട്ടിരുന്നു.

Attack iran