ഇറാന്‍ - യുഎസ് ആണവ ചര്‍ച്ചകള്‍ ഒമാനില്‍; ഉറ്റുനോക്കി ലോകം

നേരത്തെ തുര്‍ക്കിയില്‍ വച്ച് ചര്‍ച്ചകള്‍ നടക്കുമെന്നായിരുന്നു രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ ഒമാനില്‍ വച്ച് ചര്‍ച്ച മതിയെന്ന് യുഎസ് നിര്‍ദേശിക്കുകയായിരുന്നു.

author-image
Biju
New Update
KHA2

ടെഹ്‌റാന്‍: ഇറാനും യുഎസും തമ്മിലുള്ള ആണവ ചര്‍ച്ചകള്‍ വെള്ളിയാഴ്ച ഒമാനില്‍ വച്ച് നടക്കുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം വര്‍ധിച്ച സാഹചര്യത്തിലാണ് ആണവചര്‍ച്ചകള്‍ ഒമാനില്‍ വച്ച് നടത്താമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി സമ്മതിച്ചത്. നേരത്തെ തുര്‍ക്കിയില്‍ വച്ച് ചര്‍ച്ചകള്‍ നടക്കുമെന്നായിരുന്നു രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ ഒമാനില്‍ വച്ച് ചര്‍ച്ച മതിയെന്ന് യുഎസ് നിര്‍ദേശിക്കുകയായിരുന്നു.

അതേസമയം, ആണവ ചര്‍ച്ചകള്‍ക്ക് മുന്നോടിയായി ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിക്ക് മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തി. ഖമനയി വളരെയധികം ആശങ്കാകുലനാകണമെന്നാണ് ട്രംപ് പറഞ്ഞത്. ഇറാനെ ഒരു ആണവായുധം വികസിപ്പിക്കാന്‍ അനുവദിക്കില്ലെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. ആണവ ചര്‍ച്ച വിജയിക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്നും എന്നാല്‍ മേഖലയിലെ അറബ് നേതാക്കളോടുള്ള ബഹുമാനം കണക്കിലെടുത്താണ് ചര്‍ച്ചയുമായി മുന്നോട്ടുപോകുന്നതെന്നുമാണ് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അതേസമയം ചര്‍ച്ചയില്‍ ആണവ കരാറിന് പുറമെ മേഖലയിലെ സംഘര്‍ഷവും ഇറാനിലെ ആഭ്യന്തര പ്രശ്‌നങ്ങളും ചര്‍ച്ചയാകുമെന്ന് മാര്‍ക്കോ റൂബിയോ വ്യക്തമാക്കി.