വീണ്ടും കോപ്പുകൂട്ടി യുഎസും ഇറാനും; പൗരന്മാര്‍ അടിയന്തരമായി ഇറാന്‍ വിടണമെന്ന് ഇന്ത്യ

സൈനിക നീക്കത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെ, നേരത്തെ സെര്‍ബിയയും സ്വീഡനുമടക്കം രാജ്യങ്ങള്‍ ഇറാനിലുള്ള തങ്ങളുടെ പൗരന്മാരോട് രാജ്യം വിടാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. സുരക്ഷാ സാഹചര്യം വഷളാകുന്ന സാഹചര്യത്തിലാണ് പൗരന്മാര്‍ക്കുള്ള നിര്‍ദ്ദേശം

author-image
Biju
New Update
us iran

ടെഹ്‌റാന്‍: പശ്ചിമേഷ്യയില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ ഇറാനിലുള്ള പൗരന്മാര്‍ക്ക് രാജ്യം വിടാന്‍ നിര്‍ദ്ദേശം നല്‍കി ഇന്ത്യ. ലഭ്യമായ ഗതാഗത മാര്‍ഗ്ഗമുപയോഗിച്ച് എത്രയും വേഗം രാജ്യം വിടണമെന്നാണ് പൗരന്മാരോട് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്. പൌരന്മാര്‍ക്ക് സഹായത്തിന് എംബസിയെ ബന്ധപ്പെടാം. ഹെല്‍പ് ലൈന്‍ നമ്പറുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പാസ്‌പോര്‍ട്ട് അടക്കം രേഖകള്‍ കയ്യില്‍ കരുതണം.

+989128109115; +989128109109;

+989128109102; +989932179359

സൈനിക നീക്കത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെ, നേരത്തെ സെര്‍ബിയയും സ്വീഡനുമടക്കം രാജ്യങ്ങള്‍ ഇറാനിലുള്ള തങ്ങളുടെ പൗരന്മാരോട് രാജ്യം വിടാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. സുരക്ഷാ സാഹചര്യം വഷളാകുന്ന സാഹചര്യത്തിലാണ് പൗരന്മാര്‍ക്കുള്ള നിര്‍ദ്ദേശം. ഇറാനിലേക്കുള്ള യാത്രകള്‍ ഒഴിവാക്കാനും നിലവില്‍ അവിടെയുള്ളവര്‍ എത്രയും വേഗം രാജ്യം വിടാനുമാണ് നിര്‍ദ്ദേശം.