ഇറാന്‍ ക്ലസ്റ്റര്‍ ബോംബ് പ്രയോഗിച്ചു

എന്നാല്‍ ഇതിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ സൈന്യം തയ്യാറായിട്ടില്ല.മിസൈലുകളില്‍ പോര്‍മുനയായി സ്ഥാപിക്കുന്ന ബോംബ് തൊടുക്കുമ്പോള്‍ ഒന്നാണെങ്കിലും ലക്ഷ്യ സ്ഥാനത്ത് പതിക്കുമ്പോള്‍ അമ്പതും നൂറുമായിമാറുന്നു ഇതാണ് ക്ലസ്റ്റര്‍ ബോംബുകള്‍.

author-image
Sneha SB
New Update
CLUSTER ATTACK

ടെല്‍അവീവ് : ഇസ്രായേല്‍ - ഇറാന്‍ സംഘര്‍ഷംഎട്ടാംദിവസത്തിലേക്കെത്തിയിരിക്കുകയാണ്.ഇസ്രയേലിനെതിരേ ക്ലസ്റ്റര്‍ ബോംബുകളടങ്ങുന്ന മിസൈലുകള്‍ പ്രയോഗിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.ഇതാദ്യമായാണ് ഇറാന്‍ സംഘര്‍ഷത്തില്‍ ബോംബ് ഉപയോഗിക്കുന്നതെന്നാണ് സൈന്യത്തിനെ ഉദ്ധരിച്ചുളള റിപ്പോര്‍ട്ട്.എന്നാല്‍ ഇതിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ സൈന്യം തയ്യാറായിട്ടില്ല.മിസൈലുകളില്‍ പോര്‍മുനയായി സ്ഥാപിക്കുന്ന ബോംബ് തൊടുക്കുമ്പോള്‍ ഒന്നാണെങ്കിലും ലക്ഷ്യ സ്ഥാനത്ത് പതിക്കുമ്പോള്‍ അമ്പതും നൂറുമായിമാറുന്നു ഇതാണ് ക്ലസ്റ്റര്‍ ബോംബുകള്‍.ഇത് വന്‍ ആഘാതം സൃഷ്ടിക്കുന്നതും ഏറെ വിനാശകരവുമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.സാധാരണക്കാരായ ജനങ്ങള്‍ക്ക് നേരെ ഇറാന്‍ നിയമവിരുദ്ധമായി മനഃപ്പൂര്‍വ്വം വെടിയുതിര്‍ത്തു.ഇതിലൂടെ സാധാരണക്കാരായ ജനങ്ങളെ ലക്ഷ്യമിടാനാണ് ഇറാന്റെ ശ്രമമെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു.ക്ലസ്റ്റര്‍ ബോംബുകള്‍ പോര്‍മുനയാക്കി തൊടുത്ത മിസൈല്‍ പതിച്ച് മധ്യ ഇസ്രയേലില്‍ എട്ട് കിലോമീറ്ററോളം ചുറ്റളവില്‍ ക്ലസ്റ്റര്‍ ബോംബുകള്‍ പതിച്ചതായും റിപ്പോര്‍ട്ടില്‍.ക്ലസ്റ്റര്‍ ബോംബ് മിസൈല്‍ വര്‍ഷിച്ചതില്‍ ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

missile bomb attack israel iran attack