ഭീഷണിയെങ്കിൽ നയം മാറ്റും: ഇസ്രയേലിന്  മുന്നറിയിപ്പുമായി  ഇറാൻ

രാജ്യാന്തര ആറ്റമിക് ഏജൻസി പ്രതിനിധികളും ഇറാനിലെ ആണവായുധ ഉദ്യോഗസ്ഥരും തമ്മിലുള്ള ചർച്ചകൾ പുരോഗമിക്കുന്നുണ്ടെങ്കിലും  പ്രകടമായ മാറ്റങ്ങൾ ഇക്കാര്യത്തിൽ ഉണ്ടായിട്ടില്ല. ഇറാന്റെ സഹകരണമില്ലായ്മയെ കുറ്റപ്പെടുത്തി ഐഎഇഎ മേധാവി റാഫേൽ ഗ്രോസി രംഗത്തുവന്നിരുന്നു.

author-image
Vishnupriya
New Update
aYATHULLA

ആയത്തുല്ല ഖമനയി

Listen to this article
0.75x 1x 1.5x
00:00 / 00:00

ടെഹ്‌റാൻ: ഇറാന്റെ നിലനിൽപിന് ഇസ്രയേലിൻറെ ഭീഷണി ബാധിക്കുമെന്നു കണ്ടാൽ ഇറാന്റെ ആണവായുധ നയങ്ങളിൽ മാറ്റം വരുത്തുമെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല ഖമനയിയുടെ ഉപദേശകൻ കമൽ ഖരാസി. ഇസ്രയേൽ – ഇറാൻ ബന്ധത്തിൽ വിള്ളൽ വന്ന പശ്ചാത്തലത്തിലാണു ഖരാസിയുടെ മുന്നറിയിപ്പ്.

‘‘ഞങ്ങൾക്ക് ആണവ ബോംബ് നിർമിക്കാനുള്ള പദ്ധതിയൊന്നുമില്ല. എന്നാൽ ഇറാൻറെ നിലനിൽപിനു ഭീഷണിയുയർത്തിയാൽ, ഞങ്ങളുടെ ആണവായുദ്ധ നയങ്ങളിൽ മാറ്റം വരുത്തുകയല്ലാതെ മറ്റുവഴികളില്ല ’’ – ഖരാസി പറഞ്ഞു.

അതേസമയം, രാജ്യാന്തര ആറ്റമിക് ഏജൻസി പ്രതിനിധികളും ഇറാനിലെ ആണവായുധ ഉദ്യോഗസ്ഥരും തമ്മിലുള്ള ചർച്ചകൾ പുരോഗമിക്കുന്നുണ്ടെങ്കിലും  പ്രകടമായ മാറ്റങ്ങൾ ഇക്കാര്യത്തിൽ ഉണ്ടായിട്ടില്ല. ഇറാന്റെ സഹകരണമില്ലായ്മയെ കുറ്റപ്പെടുത്തി ഐഎഇഎ മേധാവി റാഫേൽ ഗ്രോസി രംഗത്തുവന്നിരുന്നു. സിറിയയുടെ തലസ്ഥാനമായ ഡമാസ്കസിലെ എംബസിക്കുനേരെ ഇസ്രയേൽ ബോംബ് ആക്രമണം നടത്തിയിരുന്നു. ഇതിനു മറുപടിയെന്ന നിലയിൽ ഇസ്രയേലിൽ ഇറാൻ മിസൈലാക്രമണവും നടത്തിയിരുന്നു.

israel iran