ഹിജാബ് ധരിച്ചില്ല; യൂട്യൂബിലൂടെ പാട്ടു പാടിയ ഗായികയെ ശിക്ഷിച്ച് ഇറാനിയൻ ജുഡീഷ്യറി

കുറച്ചു ദിവസങ്ങൾക്കു മുൻപാണ് തിരൂരങ്ങാടിയിലെ പി.എസ്.എം.ഒ കോളേജിൽ വിദ്യാര്‍ഥിനികള്‍ക്ക് നേരെ ഹിജാബ് വിലക്ക് ഏർപ്പെടുത്തിയത്.പരീക്ഷ ഹാളിൽ കയറുന്നതിനു മുമ്പായി ഹിജാബ് നീക്കി പരിശോധിച്ച ശേഷം പരീക്ഷ ഹാളിലേക്ക് കയറുന്ന കുട്ടികൾ പരീക്ഷ എഴുതുന്നു .

author-image
Rajesh T L
New Update
kl

കുറച്ചു ദിവസങ്ങൾക്കു മുൻപാണ് തിരൂരങ്ങാടിയിലെ പി.എസ്.എം.ഒ കോളേജിൽ വിദ്യാര്‍ഥിനികള്‍ക്ക് നേരെ ഹിജാബ് വിലക്ക് ഏർപ്പെടുത്തിയത്.

പരീക്ഷ ഹാളിൽ  കയറുന്നതിനു മുമ്പായി ഹിജാബ് നീക്കി പരിശോധിച്ച ശേഷം പരീക്ഷ ഹാളിലേക്ക് കയറുന്ന കുട്ടികൾ പരീക്ഷ എഴുതുന്നു .പരീക്ഷ കഴിഞ്ഞ് വിദ്യാർഥിനികൾ ഹിജാബ് ധരിച്ച് പുറത്തിറങ്ങുന്നത് കണ്ട കോളജ് പ്രിൻസിപ്പൽ ഇത്  കോളേജിൽ  അനുവദനീയമല്ലെന്ന താക്കീതാണ് കുട്ടികൾക്ക് നേരെ നടത്തിയത്.ഒരിടത്ത്  ഹിജാബ് ധരിക്കുന്നതിനു വിലക്ക്. മറ്റൊരിടത്ത്  ഹിജാബ്
ധരിക്കാത്തതിന് ജൂഡിഡീഷ്യറി കേസെടുത്ത് ശിക്ഷിക്കുന്നു.ഇങ്ങു  കേരളത്തിൽ ഇതാണെങ്കിൽ  അങ്ങ്  ഇറാനിൽ  സ്ഥിതി മറ്റൊന്നാണ്.

അമ്പരിപ്പിക്കുന്ന  ഒരു വാർത്തയാണ്  ഇറാനിൽ നിന്നും വരുന്നത്. ഓൺലൈൻ കച്ചേരിയിൽ ഹിജാബ് ധരിക്കാതെ പാടിയതിന് ഇറാനിയൻ ഗായിക  ഫറാസ്ദു അഹമ്മദിയെ ശിക്ഷിക്കുമെന്ന് രാജ്യത്തെ ജുഡീഷ്യറി അറിയിച്ചു. മിഡിൽ ഈസ്റ്റ് മേഖലയിലെ പ്രധാന രാജ്യങ്ങളിലൊന്നാണ് ഇറാൻ. ഇസ്ലാമിക രാജ്യമായി അറിയപ്പെടുന്ന ഈ രാജ്യത്ത്  ഭൂരിപക്ഷവും  ഷിയാ മുസ്ലീങ്ങളാണ്. ഇവിടെ സ്ത്രീകൾക്ക് കർശന നിയന്ത്രണങ്ങളാണ്‌  ഏർപ്പെടുത്തിയിരിക്കുന്നത്. ഇറാനിലെ പൊതുസ്ഥലങ്ങളിൽ ഇറങ്ങുന്ന   സ്ത്രീകൾ നിർബന്ധമായും ഹിജാബ് ധരിക്കണമെന്നാണ്. ഇത് ലംഘിക്കുന്നവർക്ക് ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരും. 

ഇതിനിടയിൽ ഇറാനിയൻ ഗായിക ബരാസ്തു അഹമ്മദി  കഴിഞ്ഞ 11-ന് ഓൺലൈനിൽ ഒരു കച്ചേരി നടത്തുകയുണ്ടായി.4-പീസ് ഓർക്കസ്ട്ര ഷോയാണ് അവർ  ഓൺലൈനിലൂടെ  നടത്തിയത് ഹിജാബ് ധരിക്കാതെ ഫറസ്ദു അഹമ്മദി ഗാനങ്ങൾ ആലപിച്ചു.`ഞാൻ ബരസ്ദു.പാട്ടുകൾ പാടാൻ എനിക്ക് വലിയ താൽപ്പര്യമുണ്ട്. പക്ഷേ നാട്ടിൽ പാടാൻ പറ്റാത്ത അവസ്ഥയാണ്.എങ്കിലും ആഗ്രഹം ഉപേക്ഷിക്കാൻ കഴിയാത്ത ഒരു സ്ത്രീ എന്ന നിലയ്ക്കാണ്  അവർ  ഈ കച്ചേരി നടത്തുന്നതെന്ന് അഹമ്മദി  പറഞ്ഞു.

മാത്രമല്ല   ഇറാനിൽ സ്ത്രീകൾക്ക് പൊതുസ്ഥലങ്ങളിൽ പാടാനും  അനുവാദമില്ല. ഹിജാബ് ധരിക്കുന്നതും നിർബന്ധമാണ്.എന്നിരുന്നാലും,ഇറാൻ്റെ ഈ ഉത്തരവ് അഹമ്മദിക്ക്  ഒട്ടും ഇഷ്ടപ്പെട്ടില്ല. ഹിജാബ് ധരിക്കാതെ തന്നെ അവർ പാട്ടു  പാടി. അതിനുപുറമെ, ഏതാനും വർഷങ്ങൾക്ക് മുമ്പ്,ഇറാനിൽ ഹിജാബ് ധരിക്കാത്തതിനാൽ മാഷ അമിനി എന്ന സ്ത്രീ പോലീസ് കസ്റ്റഡിയിൽ മരിച്ചത് ഇറാനിലുടനീളമുള്ള സ്ത്രീകളെ ചൊടിപ്പിച്ച സംഭവമാണ്.


അഹമ്മദി പാട്ടു പാടിയതും അതിനെതിരെ വെല്ലുവിളിച്ചു  കൊണ്ടാണ്. ഈ സാഹചര്യത്തിൽ പേർഷ്യയിൽ  അഹമ്മദി പ്രശ്നം വിവാദമായിരിക്കുകയാണ്. ഇറാൻ നീതിന്യായ വകുപ്പ് ഇക്കാര്യത്തിൽ വിശദീകരണം നൽകിയിട്ടുണ്ട്. നീതിന്യായ വകുപ്പിന് വേണ്ടി മിഷൻ ഓൺലൈൻ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച സന്ദേശത്തിൽ, ഗായികക്കെതിരെ  ഉടനടി  നടപടി സ്വീകരിക്കുമെന്നാണ് റിപ്പോർട്ടുകൾ

നിയമപ്രകാരം അഹമ്മദിക്കും  സംഘത്തിനുമെതിരെ നടപടിയുണ്ടാകും. 1979 മുതൽ സ്ത്രീകൾ പൊതുസ്ഥലത്ത് ഹിജാബ് ധരിക്കുന്നത് നിർബന്ധമാണ്. അതുപോലെ സ്ത്രീകൾ പൊതുസ്ഥലത്ത് പാടുന്നത് നിരോധിച്ചിരിക്കുന്നു.ഈ സാഹചര്യത്തിലാണ് അഹമ്മദിക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതെന്ന് ഇറാൻ നീതിന്യായ മന്ത്രാലയം അറിയിച്ചു.

hijab hijab law iran