ഖമേനിയുടെ ഭാര്യ മന്‍സൂറ ഖൊജസ്‌തേ കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇറാന്‍

ഇറാനിയന്‍ ടിവിയായ പ്രസ് ടിവിയാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നു മന്‍സൂറ ഖൊജസ്‌തേ. ഇറാന്റെ മുന്‍നിര നേതാക്കളും അന്നത്തെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു

author-image
Biju
New Update
khamenei wife

ടെഹ്‌റാന്‍: ഖമേനിയുടെ ഭാര്യ മന്‍സൂറ ഖൊജസ്‌തേ കൊല്ലപ്പെട്ടു. യുഎസ് ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നു ഇവര്‍. ഇറാന്‍ മാധ്യമങ്ങളാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഔദ്യോഗിക വസതിയില്‍ വെച്ചാണ് ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടത്. ഖമേനിയുടെ മകള്‍, പേരക്കുട്ടി, മരുമകന്‍, മരുമകള്‍ എന്നിവരും കൊല്ലപ്പെട്ടിരുന്നു.

ഇറാനിയന്‍ ടിവിയായ പ്രസ് ടിവിയാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നു മന്‍സൂറ ഖൊജസ്‌തേ. ഇറാന്റെ മുന്‍നിര നേതാക്കളും അന്നത്തെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.