/kalakaumudi/media/media_files/2025/06/21/iran-attack-israeli-labs-2025-06-21-13-01-17.jpg)
ടെഹ്‌റാൻ: വർഷങ്ങളായി തങ്ങളുടെ ആണവശാസ്ത്രജ്ഞരെ ലക്ഷ്യമിടുന്ന ഇസ്രയേലിൻ്റെ സുപ്രധാനശാസ്ത്രകേന്ദ്രത്തിന്നേരെആക്രമണംതൊടുത്തുവിട്ട്ഇറാൻ. ഞായറാഴ്ച്‌ച പുലർച്ചെയായിരുന്നു റെഹോവോത്തിലുള്ള വെയ്‌സ്‌മാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ ഇറാൻആക്രമണം നടത്തിയത്. നിലവിൽമരണങ്ങൾറിപ്പോർട്ട്ചെയ്യപ്പെട്ടിട്ടില്ലെങ്കിലുംശാസ്ത്രസ്ഥാപനത്തിലെപല ലാബുകൾക്കും സാരമായ കേടുപറ്റിയെന്നും വർഷങ്ങളുടെ ഗവേഷണഫലങ്ങൾ ചാമ്പലായെന്നും വാർത്താ ഏജൻസിയായ 'എപി' റിപ്പോർട്ടുചെയ്‌തു.
യുദ്ധത്തിൽ ഇടപെടരുതെന്നാണ് ഹിസ്ബുള്ളയ്ക്ക് ഇസ്രയേൽ താക്കിതുനൽകിയിരിക്കുന്നത്. ഇസ്രയേൽ മാധ്യമമായ കാൻ റിപ്പോർട്ട്ചെയ്യുന്നതനുസരിച്ച് ടെഹ്റാനിലെ ആക്രമണത്തിൽ ആണവശാസ്ത്രജ്ഞൻ മരണപ്പെട്ടതായാണ്വിവരം. യുഎസുമായുള്ള ഇറാൻ്റെ നയതന്ത്രശ്രമങ്ങളോട് ഇസ്രയേൽ കാണിച്ച വഞ്ചനയാണ് ആക്രമണമെന്നാണ്ഇറാൻവിദേശകാര്യമന്ത്രിജനീവയിൽനടത്തിയപ്രസ്താവന. ഇറാൻ്റെ ആണവപദ്ധതിസംബന്ധിച്ച് യു.എസുമായി നല്ലൊരു കരാറുണ്ടാക്കാനിരിക്കുമ്പോഴായിരുന്നു ഇതെന്നും അദ്ദേഹം പറഞ്ഞു. യുഎസ് പ്രത്യേകദൂതൻ സ്റ്റീവ് വിറ്റ്കോഫും അരാഗ്‌ചിയുമായി ഈമാസം 15-ന് ഒമാനിൽ ചർച്ചനടക്കാനിരിക്കേയായിരുന്നു ഇസ്രയേലിൻ്റെ ആക്രമണം.
ഇസ്രയേലിന്റെ ആക്രമണം തുടരുമ്പോൾ ആണവപരിപാടിയുടെ ഭാവിയെക്കുറിച്ച് ചർച്ചചെയ്യാനാകില്ലെന്ന് വ്യക്തമാക്കി ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്‌ചി. ഇസ്രയേലും ഇറാനും പരസ്പരംശക്തമായആക്രമണംതുടരുമ്പോൾ ആണവനിർവ്യാപനച്ചർച്ച പുനരാരംഭിക്കാൻ യൂറോപ്പ് ശ്രമിച്ച സാഹചര്യത്തിലാണ് അരാഗ്‌ചിയുടെ പ്രതികരണം. എന്നാൽ ചർച്ചയ്ക്കായി അദ്ദേഹം സ്വിറ്റ്സർലൻഡിലെ ജനീവയിലെത്തി.
ചർച്ചകൾപുരോഗമിക്കുന്നതിനിടയിലും വെള്ളിയാഴ്‌ച പുലർച്ചെ ബീർഷെബയിലും മണിക്കൂറുകൾക്കുശേഷം ടെൽ അവീവ്, നെഗവ്, ഹൈഫ എന്നിവിടങ്ങളിലുംഇറാൻമാരകആക്രമണങ്ങൾനടത്തി. ഇറാന്റെആണവകേന്ദ്രങ്ങൾലക്‌ഷ്യംവച്ച്ഇസ്രായേൽനടത്തുന്നസൈനികപ്രവർത്തനങ്ങൾക്കുംകഴിഞ്ഞദിവസങ്ങളിൽഅവർനടത്തിയആക്രമണങ്ങൾക്കുംമറുപടി ആയിട്ടായിരുന്നു ഇറാന്റെ തിരിച്ചടി. ഇറാൻ്റെ ആണവകേന്ദ്രങ്ങളിൽ ഇസ്രയേൽ ആക്രമണം തുടർന്നാൽ, വലിയ ആഘാതമുണ്ടാകുമെന്നാണ് യുഎൻ ആണവോർജ ഏജൻസി ഡയറക്ടർ റാഫേൽ ഗ്രോസിയുടെ മുന്നറിയിപ്പ്.
അതിനിടെ ഇസ്രയേലിൻ്റെ ആക്രമണത്തിൽ പ്രതിഷേധിച്ചും ഇറാൻ ഭരണാധികാരികൾക്ക് പിന്തുണയറിയിച്ചും ആയിരങ്ങൾ ടെഹ്‌റാനിൽ റാലി നടത്തി. ഇറാനിൽ ഇസ്രയേൽ നടത്തുന്ന ആക്രമണത്തിനെതിരേ പുരോഹിതൻ മുഖ്താദ സദറിൻറെ ആയിരക്കണക്കിന് അനുയായികൾ ഇറാഖിലും പ്രതിഷേധ പ്രകടനം നടത്തി.