ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു

തലസ്ഥാനമായ ടെഹ്റാനിൽനിന്ന് 600 കിലോമീറ്റർ അകലെയായിരുന്നു അപകടം.

author-image
Vishnupriya
Updated On
New Update
ibrahm

ഇബ്രാഹിം റൈസി

ടെഹ്റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു.  തലസ്ഥാനമായ ടെഹ്റാനിൽനിന്ന് 600 കിലോമീറ്റർ അകലെയായിരുന്നു അപകടം. മോശം കാലാവസ്ഥ കാരണം ഹെലികോപ്റ്റർ തിരിച്ചിറക്കിയെന്ന് ഇറാൻ വാർത്താ ഏജൻസി അറിയിച്ചു. അസർബൈജാൻ അതിർത്തിക്കടുത്ത് ജോൽഫ നഗരത്തിലാണു സംഭവം.

അപകട സമയം ഇബ്രാഹിം റൈസിയും ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാന്റെ ധനകാര്യമന്ത്രിയും ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നു. രക്ഷാപ്രവർത്തകർ അപകട സ്ഥലത്ത് എത്തുന്നതേയുള്ളൂ. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

iranian president ibrahim raisi