അഞ്ച് പേര്‍ അറസ്റ്റില്‍

ഇസ്ലാമിനെതിരെ കടുത്ത വിമര്‍ശനമുന്നയിച്ചിരുന്ന മോമിക 2023ലാണ് ലോകം അറിയപ്പെടുന്ന വ്യക്തിയായി മാറിയത്. സ്റ്റോക്ക്‌ഹോമിലെ മസ്ജിദിന് സമീപം ഖുറാന്‍ കത്തിച്ച് പ്രതിഷേധിച്ചതോടെ ഇയാള്‍ വാര്‍ത്തകളില്‍ ഇടംനേടി.

author-image
Biju
New Update
hjdjj

Momika

സ്റ്റോക്ക്‌ഹോം: ഖുറാന്‍ കത്തിച്ച് പ്രതിഷേധം നടത്തിയതിന്റെ പേരില്‍ ഇസ്ലാമിസ്റ്റുകളുടെ കണ്ണില്‍ കരടായി മാറിയ സല്‍വാന്‍ മോമിക കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്. സ്വീഡനില്‍ വച്ച് അദ്ദേഹത്തെ വെടിവച്ച് കൊലപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. കൊലപാതകം സംഭവിച്ചതായി സ്വീഡിഷ് പൊലീസും സ്ഥിരീകരിക്കുന്നുണ്ട്. എന്നാല്‍ കൊല്ലപ്പെട്ടത് സല്‍വാന്‍ മോമിക തന്നെയാണോയെന്ന കാര്യത്തില്‍ വ്യക്തതയില്ല.

38-കാരനായ മോമിക ഇറാഖില്‍ നിന്നുള്ള അഭയാര്‍ത്ഥിയാണ്. സ്വീഡനിലെ സോദര്‍തല്‍ജേയിലാണ് ഇയാള്‍ താമസിച്ചിരുന്നത്. വീടിനുള്ളില്‍ വെടിയേറ്റ് മരിച്ച നിലയിലാണ് മോമികയെ കണ്ടെത്തിയതെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് വിവരം.

ഇസ്ലാമിനെതിരെ കടുത്ത വിമര്‍ശനമുന്നയിച്ചിരുന്ന മോമിക 2023ലാണ് ലോകം അറിയപ്പെടുന്ന വ്യക്തിയായി മാറിയത്. സ്റ്റോക്ക്‌ഹോമിലെ മസ്ജിദിന് സമീപം ഖുറാന്‍ കത്തിച്ച് പ്രതിഷേധിച്ചതോടെ ഇയാള്‍ വാര്‍ത്തകളില്‍ ഇടംനേടി. ശേഷം ഇറാഖി എംബസിക്ക് മുന്നില്‍ വച്ചും ഇയാള്‍ ഖുറാന്‍ കത്തിച്ചു.

മോമികയുടെ നടപടിക്കെതിരെ വന്‍ പ്രതിഷേധങ്ങളാണ് ഇസ്ലാം ഭൂരിപക്ഷ രാജ്യങ്ങളിലുണ്ടായത്. ഇറാഖിലുള്ള സ്വീഡിഷ് എംബസിയിലേക്ക് ഇസ്ലാമിസ്റ്റുകള്‍ ഇരച്ചെത്തി. കൂടാതെ ഇറാഖിലുള്ള സ്വീഡിഷ് അംബാസിഡറെ ഇറാഖ് ഭരണകൂടം പറഞ്ഞുവിടുകയും ചെയ്തു. മോമികയ്ക്കെതിരെ വധഭീഷണികളും ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ വരുന്നത്.