ചോരയ്ക്ക് പകരം ചോര; പ്രതികാരം പ്രഖ്യാപിച്ച് ഇറാന്‍

ഞങ്ങള്‍ക്ക് ഒരു മികച്ച നേതാവിനെ നഷ്ടപ്പെട്ടിരിക്കുന്നു, അദ്ദേഹത്തിന്റെ വിയോഗത്തില്‍ അനുശോചിക്കുന്നു. മനുഷ്യരാശിയുടെ ഏറ്റവും ക്രൂരരായ ഭീകരരുടെയും കൊലയാളികളുടെയും കൈകളാല്‍ ഖമേനി വരിച്ച രക്തസാക്ഷിത്വം

author-image
Biju
New Update
irgc

ടെഹ്‌റാന്‍: പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ കൊലയ്ക്ക് പ്രതികാരം ചെയ്യുമെന്ന് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്( ഐആര്‍ജിസി).

ഖമേനിയുടെ കൊലക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ വെറുതെ വിടില്ലെന്നും ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ് മുന്നറിയിപ്പ് നല്‍കി. ഇറാനില്‍ 40 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഏഴ് ദിവസം ഓഫീസുകള്‍ക്ക് അവധിയും പ്രഖ്യാപിച്ചു.

''ഞങ്ങള്‍ക്ക് ഒരു മികച്ച നേതാവിനെ നഷ്ടപ്പെട്ടിരിക്കുന്നു, അദ്ദേഹത്തിന്റെ വിയോഗത്തില്‍ അനുശോചിക്കുന്നു. മനുഷ്യരാശിയുടെ ഏറ്റവും ക്രൂരരായ ഭീകരരുടെയും കൊലയാളികളുടെയും കൈകളാല്‍ ഖമേനി വരിച്ച രക്തസാക്ഷിത്വം, ഈ മഹാനായ നേതാവിന്റെ വിശ്വാസ്യതയുടെയും അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥമായ സേവനങ്ങള്‍ അംഗീകരിക്കപ്പെട്ടതിന്റെയും അടയാളമാണ്. ഇറാനിയന്‍ ജനതയുടെ പ്രതികാരത്തിന്റെ കൈകള്‍... അവരെ വെറുതെ വിടില്ല'- ഐആര്‍ജിസി വ്യക്തമാക്കി.

ഖമേനി കൊല്ലപ്പെട്ടതായി ഇന്ന് രാവിലെയാണ് ഇറാന്‍ ഔദ്യോഗികമായി സ്ഥിരീകരിക്കുന്നത്. 1989 മുതല്‍ ഇറാന്റെ പരമോന്നത നേതാവാണ് ആയത്തുല്ല അലി ഖമേനി.