ചാള്‍സ് രാജാവിന്റെ പ്രൈവറ്റ് സെക്രട്ടറിയും മലയാളി?

ചന്ദ്രനില്‍ പോയാലും അവിടെ ഒരു മലയാളി ചായക്കട നടത്തുന്നുണ്ടാകും എന്ന് നമ്മള്‍ സ്ഥിരമായി കേള്‍ക്കാറുണ്ട്. ഒരു പരിധി വരെ ആ പ്രയോഗം ശരിയുമാണ് മലയാളി ഇല്ലാത്ത ലോകം ഇന്ന് ചിന്തിക്കാന്‍ പോലുമാകില്ല.

author-image
Rajesh T L
New Update
charles

ചന്ദ്രനില്‍ പോയാലും അവിടെ ഒരു മലയാളി ചായക്കട നടത്തുന്നുണ്ടാകും എന്ന് നമ്മള്‍ സ്ഥിരമായി കേള്‍ക്കാറുണ്ട്. ഒരു പരിധി വരെ ആ പ്രയോഗം ശരിയുമാണ് മലയാളി ഇല്ലാത്ത ലോകം ഇന്ന് ചിന്തിക്കാന്‍ പോലുമാകില്ല. മാത്രമല്ല, എവിടെയാണെങ്കിലും അവിടുത്തെ ഒരു പ്രധാന സ്ഥാനത്ത് ഒരു മലയാളിയെങ്കിലും ഉണ്ടാകും. അങ്ങനൊരു വാര്‍ത്ത കഴിഞ്ഞ കുറച്ച് നാളുകളായി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട്.

മറ്റൊന്നുമല്ല...ചാള്‍സ് രാജാവിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായി കാസര്‍കോട് സ്വദേശിനി എത്തി എന്നുള്ളതാണ്. ബ്രിട്ടനിലെ ബര്‍മിങ്ങാമില്‍ കാസര്‍കോട് നിന്നും കുടിയേറി താമസിക്കുന്ന മലയാളി കുടുംബത്തിലെ അംഗമായ മുന ഷംസുദീനാണ് ചാള്‍സിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരുന്നത്. കഴിഞ്ഞ വര്‍ഷമായിരുന്നു മുന ഷംസുദീന്റെ നിയമനം നടന്നത്. ചാള്‍സ് രാജാവിന്റെ ദൈനംദിന പരിപാടികള്‍ ഏകോപിപ്പിക്കുന്നതിനുള്ള ചുമതല മുന അടങ്ങിയ ഉദ്യോഗസ്ഥ സംഘത്തിനാണ്. വിദേശ യാത്രകളില്‍ രാജാവിനൊപ്പം സഞ്ചരിക്കുകയും വേണം.

നോട്ടിങ്ഹാം സര്‍വകലാശാലയില്‍ നിന്ന് മാത്തമാറ്റിക്സ് ആന്‍ഡ് എഞ്ചിനീയറിങില്‍ ബിരുദം നേടിയ ശേഷം ബ്രിട്ടിഷ് വിദേശകാര്യ സര്‍വീസില്‍ ചേരുകയായിരുന്നു മുന. തുടര്‍ന്ന് ചാള്‍സ് രാജാവിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയുമായി. യുഎന്‍ ഉദ്യോഗസ്ഥനായ ഡേവിഡാണ് മുനയുടെ ഭര്‍ത്താവ്.

കാസര്‍കോട് തളങ്കര തെരുവത്ത് ഹാഷിം സ്ട്രീറ്റിലെ പരേതനായ ഡോ. പുതിയപുരയില്‍ ഷംസുദീന്റെയും ഷഹനാസിന്റെയും മകളാണ് മുന. മുനയുടെ പിതാവ് കാസര്‍കോട്ടെ പ്രമുഖ അഭിഭാഷകന്‍ ആയിരുന്ന പരേതനായ അഡ്വ. പി. അഹ്മദിന്റെയും സൈനബിയുടെയും മകനാണ്. യുഎസിലും ബ്രിട്ടനിലും സൗദി അറേബ്യയിലും പ്രവര്‍ത്തിച്ച ഷംസുദീന്‍ ബ്രിട്ടനിലെ ബര്‍മിങ്ങാമില്‍ കുടുംബ സമേതം സ്ഥിരതാമസമാവുകയായിരുന്നു.

malayali Malayalis britain