സ്കാർലെറ്റ് ഡൽഹിയിലുണ്ടോ? നടിയുടെ റിക്ഷയിലിരിക്കുന്ന ചിത്രം വൈറലാവുന്നു

2023 ഒക്ടോബര്10ന്  ഡൽഹിയിലെ ചെങ്കോട്ട, ജുമാമസ്ജിദ് , ചാന്ദിനിചൗക്, രാജ് ഘട്ട്, അക്ഷർധാം ക്ഷേത്രം എന്നിവ സന്ദർശിച്ചതിന്റെ ഫോട്ടോകൾ ജർമൻ സഞ്ചാരിയായ നിൽഗുൽ യോറുക്ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. ഈ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്

author-image
Rajesh T L
Updated On
New Update
scarlett

സ്കാർലെറ്റിന്റേതെന്നു പറഞ്ഞു പ്രചരിക്കുന്ന ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

ഹോളിവുഡ് താരം സ്കാർലെറ്റ് ജോഹാൻസന്റെ റിക്ഷയിലിരിക്കുന്ന എഡിറ്റ് ചെയ്ത ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്. ഡീപ് ഫേക്കിന്റെ മറ്റൊരു വീഡിയോ കൂടി വൈറൽ ആയിരിക്കുന്നു . ചിത്രത്തിന്റെ പശ്ചാത്തലത്തിൽ ഒരു ലോക്കൽ ബസ് കണക്കുന്നുണ്ട്. ഇതിലൂടെയാണ് നടി ഡൽഹിയിലുണ്ടോ എന്ന് ആരാധകർ ഊഹിച്ചു. 

ചിത്രം ഡോക്ടറേറ്റഡ് ആണെന്നും 2023 ലെ  ഡൽഹി യാത്രയിലെ ഒരു ഇൻസ്റ്റാഗ്രാം യൂസറുടെ ഫോട്ടോയാണ് സ്കാർലെറ്റിന്റേതെന്ന് തെറ്റിദ്ധരിപ്പിക്കും വിധം സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നത് . 2023 ഒക്ടോബര്10ന്  ഡൽഹിയിലെ ചെങ്കോട്ട, ജുമാമസ്ജിദ് , ചാന്ദിനിചൗക്, രാജ് ഘട്ട്, അക്ഷർധാം ക്ഷേത്രം എന്നിവ സന്ദർശിച്ചതിന്റെ ഫോട്ടോകൾ ജർമൻ സഞ്ചാരിയായ നിൽഗുൽ യോറുക്ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. 

ഈ ചിത്രങ്ങളാണ് സ്കാർലെറ്റ് ജോഹാൻസൻ ഡൽഹിയിൽ ആണ് (കരയുന്ന ഇമോജി ) എന്ന തലക്കെട്ടോടെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് . എന്നാൽ ഇത് തെറ്റായ വർത്തയാണെന്ന് അറിഞ്ഞതോടെ 2024 ഇത് ഏതൊക്കെ സെലിബ്രിറ്റികൾ ഇന്ത്യയിൽ വന്നു പോയെന്നും ഇനി വരാൻ സാധ്യതയുണ്ടെന്നുമായി ചർച്ചകൾ പരക്കുകയാണ്.

delhi deep fake scarlett Johansson