ഇന്ത്യയോട് മുട്ടാന്‍ ആരെങ്കിലുമുണ്ടോ; ഫ്രാന്‍സില്‍ നിന്ന് 10 ബില്യണ്‍ ഡോളറിന്റെ ആയുധങ്ങള്‍

ആത്മനിര്‍ഭര്‍ ഭാരത്,മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അത്യാധുനിക ആയുധങ്ങള്‍ നിര്‍മ്മിച്ച് ഇന്ത്യ സഖ്യരാജ്യങ്ങള്‍ക്ക് വില്‍ക്കുമ്പോഴും രാജ്യസുരക്ഷയുടെ കാര്യത്തില്‍ ഒരിഞ്ചുപോലും പിന്നോട്ടുപോകാന്‍ ഇന്ത്യ തയാറല്ലെന്ന് തെളിയിക്കുന്നതാണ് പുതിയ സംഭവവികാസങ്ങള്‍

author-image
Rajesh T L
New Update
kk

ആത്മനിര്‍ഭര്‍ ഭാരത്,മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അത്യാധുനിക ആയുധങ്ങള്‍ നിര്‍മ്മിച്ച് ഇന്ത്യ സഖ്യരാജ്യങ്ങള്‍ക്ക് വില്‍ക്കുമ്പോഴും രാജ്യസുരക്ഷയുടെ കാര്യത്തില്‍ ഒരിഞ്ചുപോലും പിന്നോട്ടുപോകാന്‍ ഇന്ത്യ തയാറല്ലെന്ന്  തെളിയിക്കുന്നതാണ് പുതിയ സംഭവവികാസങ്ങള്‍.

ഇതിന്റെ ഭാഗമായി ഫ്രാന്‍സുമായി തന്ത്രപ്രധാന പ്രതിരോധ കരാറില്‍ ഏര്‍പ്പെടാനൊരുങ്ങിയിരിക്കുകയാണ് ഇന്ത്യ.കൂടുതല്‍ യുദ്ധവിമാനങ്ങളും അന്തര്‍വാഹിനികളും വാങ്ങുന്നതുമായി ബന്ധപ്പെട്ടാണ് ഇരുരാജ്യങ്ങളും കൈകോര്‍ക്കുന്നത്.അടുത്ത മാസം ഫ്രാന്‍സ് സന്ദര്‍ശിക്കാനിരിക്കെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ  ഇതിന് മുന്നോടിയായിട്ടുള്ള  സുപ്രധാന കരാര്‍.

റഫേല്‍ യുദ്ധവിമാനങ്ങളും സ്പോര്‍പീന്‍ ക്ലാസ് വിഭാഗത്തില്‍പ്പെട്ട അന്തര്‍വാഹിനികളുമാണ് ഇന്ത്യ വാങ്ങുന്നത്.ഇതിനായി 10 ബില്യണ്‍ ഡോളറിന്റെ കരാറിനാണ് ഫ്രാന്‍സുമായി ധാരണയാകുന്നത്.അധികമായി 26 റഫേല്‍ എം യുദ്ധവിമാനങ്ങള്‍ വാങ്ങും.ഇതിന് പുറമേ സ്‌കോര്‍പീന്‍ ക്ലാസില്‍പ്പെട്ട മൂന്ന് കണ്‍വെന്‍ഷണല്‍ അന്തര്‍വാഹിനികളും വാങ്ങും.ഇവ രണ്ടും നാവിക സേനയ്ക്ക് വേണ്ടിയുള്ളതാണ്.

ഐഎന്‍എസ് വിക്രാന്തിന് വേണ്ടിയാണ് മുഴുവന്‍ റഫേല്‍ വിമാനങ്ങളും വാങ്ങുന്നത് എന്നതാണ് ഇതില്‍ ശ്രദ്ധേയം.വരും ദിവസങ്ങളില്‍ കരാറിന് കേന്ദ്ര സുരക്ഷാ കമ്മിറ്റിയുടെ അനുമതി ലഭിക്കുമെന്നാണ് വിവരം. അങ്ങനെയെങ്കില്‍ കരാറുമായി ഇരുരാജ്യങ്ങളും മുന്നോട്ട് പോകും.നാവിക സേനയുടെ നവീകരണത്തിന്റെ ഭാഗമായിട്ടാണ് മൂന്ന് അന്തര്‍വാഹിനികള്‍ സ്വന്തമാക്കുന്നത്.റഫേല്‍ വിമാനങ്ങളുടെ നേവല്‍ വേരിയന്റാണ് റഫേല്‍ എം വിമാനങ്ങള്‍.കൂടുതല്‍ വിമാനങ്ങള്‍ ഭാഗമാകുന്നതോട് കൂടി നാവികസേനയുടെ കരുത്ത് ഉയരും.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആക്ഷന്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് പ്രധാനമന്ത്രി ഫ്രാന്‍സില്‍ എത്തുന്നത്.ഇവിടെ വച്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി കൂടിക്കാഴ്ച നടക്കും.ഇതിലാണ് സുപ്രധാന കരാറില്‍ തീരുമാനം ഉണ്ടാകുക.ഒപ്പം സ്വയം പര്യാപ്തതയുടെ ഭാഗമായി ഇലക്ട്രിക് വാഹന സാങ്കേതികവിദ്യകള്‍ ഇന്ത്യയില്‍ തന്നെ വികസിപ്പിക്കുന്നതിനായി 14,000 കോടി രൂപ അനുവദിച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.ആത്മനിര്‍ഭര്‍ ഭാരത് ഉദ്യമത്തിന്റെ ഭാഗമായാണ് നീക്കം. 
ഇലക്ട്രോണിക്-വാഹനങ്ങളുടെ സാങ്കേതിക വിദ്യക്കായി ചൈനയെ ആശ്രയിക്കുന്നത് ഒഴിവാക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം.

വൈദ്യുത വാഹനങ്ങളുടെ ബാറ്ററി സാങ്കേതികവിദ്യ,പവര്‍ ട്രെയിനുകള്‍,ചാര്‍ജിങ് സംവിധാനങ്ങള്‍ എന്നിവ പ്രദേശികമായി വികസിപ്പിക്കുന്നതിനായി പ്രധാനമന്ത്രിയുടെ മേല്‍നോട്ടത്തിലുള്ള അനുസന്ധന്‍ നാഷണല്‍ റിസര്‍ച്ച് ഫൗണ്ടേഷനും ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയും ചേര്‍ന്ന് പദ്ധതികളും ആരംഭിച്ചു കഴിഞ്ഞു.ആദ്യ മൂന്ന് വര്‍ഷം ഇലക്ട്രിക് വാഹന ബാറ്ററിയുടെയും ഇതിന്റെ സാങ്കേതികവിദ്യയും വികസിപ്പിക്കുന്നതിനാണ് മുന്‍തൂക്കം നല്‍കുക.ചാര്‍ജിങ്ങ് സംവിധാനം ഉള്‍പ്പെടെയുള്ളവ ഭാവി പദ്ധതിയായാണ് പ്രഖ്യാപിച്ചിരിക്കുന്നത്.ഇലക്ട്രിക് വാഹനങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള സാങ്കേതികവിദ്യയുള്‍പ്പെടെ പലതും ചൈന ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ നിന്നാണ് ഇന്ത്യയില്‍ എത്തുന്നത്.എന്നാല്‍, ഈ ഇറക്കുമതി പരമാവധി കുറയ്ക്കുന്നതിനുള്ള പദ്ധതികളാണ് എ.എന്‍.ആര്‍.എഫ്.ഒരുക്കുന്നത്.

india atmanirbharbharat france vikrant