അല്‍ബേനിയന്‍ നോവലിസ്റ്റ് ഇസ്മായില്‍ കദാരെ അന്തരിച്ചു

2023ല്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോ ഫ്രാന്‍സിന്റെ ഉന്നത ബഹുമതി നല്‍കി ആദരിച്ചു. എണ്‍പതിലേറെ കൃതികള്‍ അല്‍ബേനിയന്‍ ഭാഷയില്‍ പ്രസിദ്ധീകരിച്ചു. കൃതികള്‍ മലയാളം അടക്കം 45 ലോകഭാഷകളിലേക്കും വിവര്‍ത്തനം ചെയ്തു.

author-image
Athira Kalarikkal
New Update
novelist

Ismail Kadare

Listen to this article
0.75x 1x 1.5x
00:00 / 00:00

ടിരാനാ : വിശ്രുത അല്‍ബേനിയന്‍ നോവലിസ്റ്റ് ഇസ്മായില്‍ കദാരെ (88) അന്തരിച്ചു. ഇംഗ്ലിഷിലേക്കു വിവര്‍ത്തനം ചെയ്യപ്പെടുന്ന കൃതികള്‍ക്കു നല്‍കുന്ന ഇന്റര്‍നാഷനല്‍ ബുക്കര്‍ പ്രൈസ് പ്രഥമ ജേതാവാണ് (2005). ദീര്‍ഘകാലം സാഹിത്യ നൊബേല്‍ സമ്മാനത്തിന്റെ നോമിനേഷന്‍ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു. അല്‍ബേനിയ കമ്യൂണിസ്റ്റ് സ്വേച്ഛാധികാരത്തിനു കീഴിലായിരുന്ന കാലത്തു പ്രസിദ്ധീകരിച്ച 'ദ് ജനറല്‍ ഓഫ് ദ് ഡെഡ് ആര്‍മി' (1962) യുടെ ഇംഗ്ലിഷ് പരിഭാഷ (1970) യാണു കദാരെയെ ലോകപ്രശസ്തനാക്കിയത്. 'ദ് പാലസ് ഓഫ് ഡ്രീംസ്' (1981) എന്ന കൃതിയിലൂടെ സ്വേഛാധികാരത്തെ വിമര്‍ശിച്ചു. 2023ല്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോ ഫ്രാന്‍സിന്റെ ഉന്നത ബഹുമതി നല്‍കി ആദരിച്ചു. എണ്‍പതിലേറെ കൃതികള്‍ അല്‍ബേനിയന്‍ ഭാഷയില്‍ പ്രസിദ്ധീകരിച്ചു. കൃതികള്‍ മലയാളം അടക്കം 45 ലോകഭാഷകളിലേക്കും വിവര്‍ത്തനം ചെയ്തു.  ദ് ഗ്രേറ്റ് വിന്റര്‍, ക്രോണിക്കിള്‍സ് ഇന്‍ സ്റ്റോണ്‍, ദ് ത്രീ ആര്‍ച്ഡ് ബ്രിജ്, അഗമെന്നന്‍സ് ഡോട്ടര്‍, ദ് പിരമിഡ്, എ ഡിക്ടേറ്റര്‍ കോള്‍സ് എന്നിവയാണ് മറ്റ് പ്രധാന കൃതികള്‍.

Ismail Kadare novelist