ലബനന്‍ അതിര്‍ത്തിയിലെ 11 ഗ്രാമങ്ങള്‍ ഇസ്രയേല്‍ ബോംബിട്ട് തകര്‍ത്തു

ഗസ അതിര്‍ത്തിയില്‍ നേരത്തെ നിര്‍മിച്ച ബഫര്‍ സോണിന് സമാനമായി ജനവാസമില്ലാത്ത ഒരു ബഫര്‍ സോണ്‍ ഇവിടെയും സൃഷ്ടിക്കുക എന്നതാണ് ഇസ്രയേല്‍ ലക്ഷ്യമെന്നാണ് വിലയിരുത്തപ്പെടുന്നത്.

author-image
Prana
New Update
war

ലബനന്‍ പൗരന്മാര്‍ തലമുറകളായി കഴിഞ്ഞിരുന്ന തെക്കന്‍ ലബനനിലെ ഗ്രാമങ്ങള്‍ ബോംബിട്ട് തകര്‍ക്കുകയാണ് കഴിഞ്ഞ ഒരുമാസമായി ഇസ്രയേല്‍ സൈന്യം. ഗസ അതിര്‍ത്തിയില്‍ നേരത്തെ നിര്‍മിച്ച ബഫര്‍ സോണിന് സമാനമായി ജനവാസമില്ലാത്ത ഒരു ബഫര്‍ സോണ്‍ ഇവിടെയും സൃഷ്ടിക്കുക എന്നതാണ് ഇസ്രയേല്‍ ലക്ഷ്യമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇസ്രയേലുമായി അതിര്‍ത്തി പങ്കിടുന്ന ലബനന്റെ 6.5 കിലോമീറ്റര്‍ ചുറ്റളവിലുള്ള
11 ഗ്രാമങ്ങളാണ് തകര്‍ത്തത്. ഓരോ ഗ്രാമത്തിലെയും 100 മുതല്‍ 500 വരെ കെട്ടിടങ്ങള്‍ സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ചോ ബോംബിട്ടോ ആണ് തകര്‍ത്തതെന്ന് നാശനഷ്ടങ്ങള്‍ വിലയിരുത്തുന്ന വിദഗ്ധര്‍ വ്യക്തമാക്കി.
ശക്തമായ വ്യോമ കരയാക്രമണങ്ങളുടെ ഫലമായി ലബനന്റെ ഭൂപടത്തില്‍ നിന്നും പൂര്‍ണമായി ഇല്ലാതായിരിക്കുകയാണ് റംയാഹ് എന്ന ഗ്രാമം. നിരവധി വീടുകളുണ്ടായ ഈ കുന്ന് ഒരു ചാരനിറത്തിലുള്ള അവശിഷ്ടം മാത്രമായി മാറിയിരിക്കുകയാണ്. സ്‌ഫോടക വസ്തുക്കളും മറ്റും ഉപയോഗിച്ച് വീടുകളും കെട്ടിടങ്ങളും തകര്‍ത്ത് ലബനന്റെ ഭൂപ്രദേശത്ത് പതാക ഉയര്‍ത്തുന്ന ദൃശ്യം ഇസ്രയേല്‍ സൈന്യം സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിരുന്നു.

 

Lebanon-Israel border lebanon bombing israel