/kalakaumudi/media/media_files/2025/09/26/netanyahu-2025-09-26-13-17-15.jpg)
ബെയ്‌റൂട്ട്: തെക്കന്‍ ലബനനിലെ താമസക്കാരോട് ഒഴിഞ്ഞുപോകാന്‍ മുന്നറിയിപ്പു നല്‍കിയശേഷം മൂന്നു നഗരങ്ങളില്‍ ഇസ്രയേല്‍ വിമാനങ്ങള്‍ ആക്രമണം നടത്തി. ഇസ്രയേലുമായി ചര്‍ച്ചകള്‍ക്കു ശ്രമിക്കരുതെന്നു ലബനന്‍ സര്‍ക്കാരിനോട് ഹിസ്ബുല്ല ആവശ്യപ്പെട്ടു മണിക്കൂറുകള്‍ക്കകമാണ് വ്യോമാക്രമണം.
ഹിസ്ബുല്ലയുടെ സൈനിക കേന്ദ്രങ്ങളാണ് ലക്ഷ്യമിട്ടതെന്ന് ഇസ്രയേല്‍ അറിയിച്ചു. ആക്രമണങ്ങളെ ലബനന്‍ പ്രസിഡന്റ് ജോസഫ് ഔന്‍ വിമര്‍ശിച്ചു. സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇസ്രയേലുമായി ചര്‍ച്ചയ്ക്കു തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു വര്‍ഷം മുന്‍പുള്ള വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുകൊണ്ടാണ് ഇസ്രയേലും ഹിസ്ബുല്ലയും വീണ്ടും ഏറ്റുമുട്ടുന്നത്. തെക്കന്‍ ലെബനനിലെ തയര്‍ ജില്ലയെ ലക്ഷ്യമിട്ടാണ് ഇസ്രയേല്‍ നടത്തിയ മറ്റൊരു ആക്രമണമുണ്ടായത്.
ഹിസ്ബുല്ലയുടെ നിര്‍മ്മാണ യൂണിറ്റിലെ അംഗങ്ങളെ ആക്രമിച്ചതായും തങ്ങളുടെ രാജ്യത്തിനു നേരെയുള്ള ഏത് ഭീഷണിയും നീക്കം ചെയ്യുന്നതിനായി ആക്രമണം തുടരുമെന്നും ഇസ്രയേല്‍ സൈന്യം അറിയിച്ചു. അതിനിടെ ബെയ്റൂട്ടിന്റെ തെക്കന്‍ മേഖലയില്‍ ഇസ്രയേലി യുദ്ധവിമാനം താഴ്ന്നുപറന്നതായും രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
